പാപ്പിനിശ്ശേരി ഹെൽത്ത് സെന്റർ താലൂക്ക് ആശുപത്രിയായി ഉയർത്തണം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


പാപ്പിനിശ്ശേരി ചികിത്സാ സൗ കര്യങ്ങൾ വർധിപ്പിച്ചു പാപ്പിനിശ്ശേരിസാമൂഹിക ആരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്ന ആവശ്യം ശക്തമാകുന്നു.ദേശീയപാതയോടു ചേർന്ന സിഎച്ച്സി ആയതിനാൽ അപകട സമയം ജനങ്ങൾ ഏറ്റവും വേഗം ചികിത്സ തേടിയെത്തുന്ന ഇവിടെയാണ്. സമീപപഞ്ചായത്തുകളിൽ നിന്നടക്കം ആയിര ക്കണക്കിനാളുകൾ ആശ്രയിക്കുന്ന ഈ കേന്ദ്രം വർഷങ്ങളായി അവഗണനയിലാണ്.

രണ്ടുനില കെട്ടിടത്തിൽ കിടത്തി ചികിത്സയ്ക്കായി 56 കിടക്കകളുള്ള ഈ ആരോഗ്യ കേന്ദ്രത്തിൽ 5 വാർഡുകളും, ഒരു ഓപ്പറേഷൻ തിയറ്ററും ഉണ്ടെങ്കിലും അവയൊന്നും ഉപയോഗപ്പെടുത്താതെ കിടക്കുന്നു.മുൻപ് കിടത്തി ചികിത്സയും , പ്രസവ ചികിത്സയുമായി 24 മണിക്കൂറും പ്രവർത്തിച്ച ഒരു ആശുപത്രിക്കാണു ഈ ദുർഗതി വന്നിരിക്കുന്നത് നേരത്തെ നിയമിച്ച 2 ഡോക്ടർ മാരെ ജില്ലാ ആശുപത്രിയിൽ കോവിഡ് ഡ്യൂട്ടി നൽകിയതോടെ കഴിഞ്ഞ ഒരു വർഷമായി രാത്രി ഡ്യൂട്ടിയിൽ ഡോക്ടർമാരില്ല. നിലവിൽ മെഡിക്കൽ ഓഫീസറടക്കം 6 ഡോക്ടർമാരുടെ സേവനം വൈകിട്ട് വരെ ലഭിക്കുന്നു.

ആർദ്രം ദ്ധതിയിലൂടെ പുതിയ കെട്ടിടങ്ങളും, നവീന സൗകര്യങ്ങളും ഏർപ്പെടുത്താൻ കഴിഞ്ഞ വർഷം വികസന പദ്ധതി ആവിഷ്കരിച്ചെങ്കിലും നടപ്പിലായില്ല. 10 കോടി രൂപയുടെ നബാർഡ് ഫണ്ട് വിവിധ പ്രശ്നഞങ്ങളാൽ ഉപയോഗപ്പെടുത്താതെ കിടക്കുന്നു. വികസനത്തിനാവശ്യമായ സ്ഥലം ഇല്ലെന്നാണ് പ്രധാന തടസ്സം എന്നാൽ ജനകീയ ഇടപെടലിലൂടെ സമീപ പ്രദേശത്തു തന്നെ സ്ഥലം ലഭ്യമാക്കാൻ സാധിക്കുമെന്നാണ് നാട്ടുകാർ അറിയിക്കുന്നത്. ഐസലേഷൻ വാർഡ് നിർമാണത്തിനായി സർക്കാർ ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഓഫിസ്, ക്വാർട്ടേഴ്സ് എന്നീ കെട്ടിടം പൊളിച്ചു മാറ്റി നിർമാണം നടത്തണം . ദന്ത നേത വിഭാഗം, ഫിസിയോ എക്സ്റേ, ഇസിജി സംവിധാനം, ഫാർമസി എന്നിവയോടെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കേന്ദ്ര ത്തിന്റെ വികസനം ഉറപ്പാക്കി മികച്ച ചികിത്സാ കേന്ദ്രമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

" ദിനേന നൂറ് കണക്കിന് ആളുകൾ ഉപയോഗപടുത്തുന്ന ഈ ആശുപത്രി നബാർഡ് ഫണ്ട് കാര്യക്ഷമമായി വിനിയോഗിച്ച് വികസനം നടത്തി താലൂക്ക് ആശുപത്രിയാക്കി ഉയർത്തണമെന്ന് " പാപ്പിനിശ്ശേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ശ്രീ.എം.സി ദിനേശൻ അവറുകൾ അഭിപ്രായപ്പെട്ടു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha