പ്രായോഗികമല്ലാത്ത നിർദ്ദേശങ്ങൾ പിൻവലിക്കണം - യൂത്ത് വിങ് ജില്ലാകമ്മിറ്റി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പ്രായോഗികമല്ലാത്ത നിർദ്ദേശങ്ങൾ പിൻവലിക്കണം - യൂത്ത് വിങ് ജില്ലാകമ്മിറ്റി

കേരളത്തിൽ കടകൾ  തുറക്കുന്നത് സംബന്ധിച്ച് സർക്കാർ എടുത്ത തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. എങ്കിലും ഈ ഉത്തരവിലെ അവ്യക്തത പരിഹരിക്കണമെന്നും നിലവിലെ സാഹചര്യത്തിൽ വ്യാപാരികൾക്കും പൊതു ജനത്തിനും
പ്രായോഗികമായി നടപ്പിലാക്കാൻ പറ്റാത്തതുമായ നിർദ്ദേശങ്ങളാണ് ഉള്ളതെന്നും ഇത് പിൻവലിക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് കണ്ണൂർ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കടകളിൽ വരുന്നവർ ആർ ടി പി സി ആർ ടെസ്‌റ്റോ, വാക്സിനേഷനോ സ്വീകരിച്ചിട്ടുണ്ടോ എന്ന് കച്ചവടക്കാരന് നോക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ട് ഉണ്ട് .  നിലവിൽ 60 വയസ്സിന് മുകളിലുള്ളവർക്കാണ്‌ ഭൂരിഭാഗം വാക്സിനേഷനും ലഭിച്ചത്. മറ്റു വിഭാഗങ്ങളിൽ ഉള്ളവർക്കുള്ള വാക്സിനേഷന് ദൗർലഭ്യം തുടരുന്നു. ഈ ഉത്തരവിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമായും കച്ചവട സ്ഥാപനത്തിലെ മുഴുവൻ പേരും കൈവശം വയ്ക്കണമെന്ന് പറയുന്നത് ഇപ്പോഴത്തെ അവസ്ഥയിൽ നടപ്പിലാക്കാൻ സാധിക്കില്ല. നിരവധി തവണ ശ്രമിച്ചാലും വാക്സിനേഷൻ സ്ലോട്ട് ലഭിക്കുന്നില്ല എന്ന് പരക്കെ ആക്ഷേപമുണ്ട്. ഉദ്യോഗസ്ഥർ പ്രത്യക്ഷത്തിൽ ഈ കാര്യങ്ങൾ അംഗീകരിക്കുന്നുണ്ടെങ്കിലും, അവരും
എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ്. പ്രായോഗികമാക്കാൻ പറ്റുന്ന നിയമങ്ങൾ മാത്രം നടപ്പിലാക്കണമെന്ന് യൂത്ത് വിങ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. വ്യാപാരികളെ കോവിഡ് മുൻനിര പോരാളികളായി കണക്കാക്കി വാക്സിനേഷൻ മുൻഗണന നൽകണം. ഓരോ കടകളിലും  കോവിഡ്  പ്രോട്ടോക്കോൾ പാലിക്കുന്നുണ്ട് എന്ന് യൂണിറ്റുകളിൽ യൂത്ത് വിംഗ് പ്രവർത്തകർ ഉറപ്പു വരുത്തും. ഇതിനുള്ള നിർദേശം പ്രവർത്തകർക്ക് നൽകിയതായും അറിയിച്ചു

യോഗത്തിൽ യൂത്ത് വിംഗ് കണ്ണൂർ ജില്ല പ്രസിഡന്റ്‌ കെ.എസ്.റിയാസ്,ജനറൽ സെക്രട്ടറി സായി കിഷോർ,ട്രെഷറർ കെ.പി. ഇബ്രാഹിം,കോർഡിനേറ്റർ വി.പി. സുമിത്രൻ തുടങ്ങിയവർ സംസാരിച്ചു

1 Comments

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

  1. Nanum ee abeprayathodu yojekunnu karanam ennathy sambathekha valry budge muttanubava pedunnavark orikkalu pisa koduthu vacsin edukkan pattathella

    ReplyDelete

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha