ഭവന രഹിതരായ കുടുംബങ്ങൾക്ക് ചെമ്പേരി ഇടവക വീട് നൽകി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 25 August 2021

ഭവന രഹിതരായ കുടുംബങ്ങൾക്ക് ചെമ്പേരി ഇടവക വീട് നൽകി


ചെമ്പേരി :ചെമ്പേരി ലൂർദ് മാതാ ഫൊറോനാ ദൈവാലയത്തിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച്  ഭവനരഹിതരായ കുടുംബങ്ങൾക്ക്   ഇടവകാ സമൂഹം നിർമിച്ചു നൽകുന്ന മൂന്നാമത്തെ ഭവനത്തിന്റെ ആശീർവാദ കർമം തലശേരി അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി നിർവഹിച്ചു. ഫൊറോനാ വികാരി ഫാ. ഡോ.ജോർജ് കാഞ്ഞിരക്കാട്ട് , അസിസ്റ്റന്റ് വികാരി ഫാ . അരുൺ മുണ്ടപ്ലാക്കൽ, ഇടവകാ ട്രസ്റ്റിമാർ, നിർമാണക്കമ്മിറ്റി  അംഗങ്ങൾ  എന്നിവർ സന്നിഹിതരായിരുന്നു . ജൂബിലിയോടനുബന്ധിച്ച്   നിർമിക്കുന്ന നാലാമത്തെ വീടിന്റെ പണി പുരോഗമിക്കുന്നതായും  അർഹരായ കുടുംബങ്ങളെ കണ്ടെത്തി കൂടുതൽ സഹായങ്ങൾ ചെയ്യാൻ ഇടവകാസമൂഹം തീരുമാനിച്ചിട്ടുണ്ടെന്നും വികാരി ഫാ.ഡോ. ജോർജ് കാഞ്ഞിരക്കാട്ട് അറിയിച്ചു .  കോവിഡ് മഹാമാരിക്കിടയിലും ചെമ്പേരിയിലെ ദൈവജനം ചെയ്യുന്ന ഈ വലിയ കാരുണ്യപ്രവർത്തനത്തെ മാർ ജോസഫ് പാംപ്ലാനി മുക്തകണ്ഠം പ്രശംസിച്ചു . ഏരുവേശി പഞ്ചായത്തു പ്രസിഡണ്ട് ടെസ്സി ഇമ്മാനുവൽ, വൈസ് പ്രസിഡണ്ട് മധു തൊട്ടിയിൽ, പൗളിൻ കാവനാടി, കരുണാലയം ഡയറക്ടർ ഫാ ബെന്നി പുത്തൻനടയിൽ,   സിബി പുന്നക്കുഴി, സാജു മുക്കുഴി , മാത്തുക്കുട്ടി ഉറുമ്പിൽ,  ഒ . സി പ്രകാശ് എന്നിവർ പ്രസംഗിച്ചു .

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog