സ്ത്രീധന-ഗാർഹിക പീഡനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കണം;എം.ജി.എം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 16 August 2021

സ്ത്രീധന-ഗാർഹിക പീഡനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കണം;എം.ജി.എം

              ശരീഫ  കെ.പി.(പ്രസിഡണ്ട്)


            ഷഹനാസ റഷീദ് (സെക്രട്ടറി) 


             സക്കീന തെക്കയിൽ (ട്രഷറർ)                  

കണ്ണൂർ: വർദ്ധിച്ചു വരുന്ന സ്ത്രീധന-ഗാർഹിക പീഡനങ്ങൾ ക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ അധികാരികൾ തയ്യാറാകണമെന്ന്  കേരള നദ്‌വത്തുൽ മുജാഹിദീൻ,വനിതാ വിഭാഗമായ മുസ്‌ലിം ഗേൾസ് ആൻ്റ് വിമൻസ്  മൂവ്മെൻ്റ്  (എം.ജി.എം)  കണ്ണൂർ ജില്ലാ കൗൺസിൽ  ആവശ്യപ്പെട്ടു.  കൃത്യമായ നിയമങ്ങൾ  ഉണ്ടെങ്കിലും   അവ നടപ്പിലാക്കുന്നതിൽ കാണിക്കുന്ന വീഴ്ച്ചയും, അലംഭാവവും ഇത്തരം പീഡനങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നുണ്ട്. ഇസ്‌ലാമിക  ശരീഅത്ത് പ്രകാരം സ്ത്രീക്ക് അനിവാര്യമായ സാഹചര്യത്തിൽ പുരുഷനെ വിവാഹമോചനം (ഖുല്അ്) നടത്താനുള്ള അവകാശം വകവെച്ചു നൽകിയ  ഹൈക്കോടതി വിധി സ്വാഗതാർഹമാണെന്ന് എം.ജി. എം ജില്ലാ  കൗൺസിൽ  അഭിപ്രായപ്പെട്ടു.
         കെ.എൻ.എം.സംസ്ഥാന സെക്രട്ടറി ഡോ: സുൽഫിക്കർ അലി  ഉദ്ഘാടനം ചെയ്തു. 
പ്രൊഫ: അബ്ദുൽഖയ്യൂം പുന്നശ്ശേരി അദ്ധ്യക്ഷത വഹിച്ചു.  എം.ജി.എം. സംസ്ഥാന ജനറൽ സെക്രട്ടറി ശമീമ ഇസ്‌ലാഹിയ്യ: ഉദ്ബോധന പ്രഭാഷണം നടത്തി.   കെ.എൻ.എം. ജില്ലാ സെക്രട്ടറി ഡോ:എ.എ. ബഷീർ, ഓർഗനൈസിംഗ്‌ സെക്രട്ടറി ഇസ്ഹാഖലി കല്ലിക്കണ്ടി, ജോ: സെക്രട്ടറി അബ്ദുറഷീദ് ടമ്മിട്ടോൺ, അലി ശ്രീകണ്ഠപുരം, ഐ.എസ്.എം. ജില്ലാ പ്രസിഡണ്ട്
ശംസീർ കൈതേരി , എം.എസ്.എം. ജില്ലാ പ്രസിഡണ്ട് 
മുഹമ്മദ് നിഷാൻ, സക്കീന തെക്കയിൽ, ഷഹനാസ് മുനീർ,
ഉമ്മു തമീം തുടങ്ങിയവർ പ്രസംഗിച്ചു.
         അടുത്ത മൂന്ന് വർഷത്തേക്കുള്ള  എം.ജി.എം. കണ്ണൂർ ജില്ലാ ഭാരവാഹികളായി 
കെ.പി.ശരീഫ (പ്രസിഡണ്ട്) നസീമ ബഷീർ മാട്ടൂൽ, സൗജത്ത് റസാഖ് വളപട്ടണം,ശമീമ ഇസ്‌ലാഹിയ്യ:( വൈ: പ്രസിഡണ്ട്മാർ) ഷഹനാസ റഷീദ് (സെക്രട്ടറി) സയനാസ് മുനീർ നടുവിൽ, റഹീമ സലാം പയ്യന്നൂർ, ആയിഷ എ.കെ.കല്ലിക്കണ്ടി (ജോ: സെക്രട്ടറിമാർ) സക്കീന തെക്കയിൽ കടവത്തൂർ (ട്രഷറർ) 
എന്നിവരെ തെരഞ്ഞെടുത്തു. എക്സിക്യുട്ടീവ് അംഗങ്ങളായി ഇരുപത് പേരെയും, സംസ്ഥാന കൗൺസിൽ അംഗങ്ങളായി പത്ത് പേരെയും തെരഞ്ഞെടുത്തു. ഷഹനാസ റഷീദ് സ്വാഗതവും, നസീമ ബഷീർ നന്ദിയും പറഞ്ഞു. 

               
      

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog