മട്ടന്നൂരില്‍ കിന്‍ഫ്രാ വ്യവസായ പാര്‍ക്കിന്റെ ഉദ്ഘാടനം സെപ്തംബറില്‍. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Thursday, 12 August 2021

മട്ടന്നൂരില്‍ കിന്‍ഫ്രാ വ്യവസായ പാര്‍ക്കിന്റെ ഉദ്ഘാടനം സെപ്തംബറില്‍.

മട്ടന്നൂരില്‍ കിന്‍ഫ്രാ വ്യവസായ പാര്‍ക്കിന്റെ ഉദ്ഘാടനം സെപ്തംബറില്‍. സര്‍ക്കാറിന്റെ നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുന്നത്. 2008 ലാണ് പാര്‍ക്കിനായി ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചത്. വ്യവസായത്തിന് ആവശ്യമായ വൈദ്യുതിയും വെള്ളവും എത്തിക്കാന്‍ കഴിയാതെ വന്നതോടെ പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിച്ചിരുന്നില്ല. പാര്‍ക്കിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് നിര്‍മിക്കുന്നതിനും, വ്യവസായത്തിനാവശ്യമായ ജലവിതരണം, വൈദ്യുതി എന്നിവ അടിയന്തിരമായി ലഭ്യമാക്കാനും വ്യവസായമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമായി. 
പാര്‍ക്ക് അടിയന്തിരമായി നിര്‍മാണം പൂര്‍ത്തീകരിക്കണമെന്ന് മണ്ഡലം എംഎല്‍എ എന്ന നിലയില്‍ മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. വൈദ്യുതീകരണത്തിനാവശ്യമായ 110 കെവി സബ്‌സ്‌റ്റേഷന്‍, അഡമിനിസ്‌ട്രേറ്റീവ് ബ്ലോക്ക് എന്നിവയുടെ നിര്‍മാണോദ്ഘാടനം സെപ്തംബറില്‍ നടക്കും. 

നിര്‍മാണ പ്രവൃത്തികള്‍ക്കാവശ്യമായ വെള്ളവും വൈദ്യുതിയും താല്‍ക്കാലികമായി ലഭ്യമാക്കുന്നതിനും തീരുമാനമായി. പ്രാദേശികമായി കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ലഭ്യമാകുന്ന പദ്ധതികള്‍ പാര്‍ക്കില്‍ കൊണ്ടുവരും. ഐടി, ഭക്ഷ്യസംസ്‌കരണ-കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട പദ്ധതികള്‍ നടപ്പിലാക്കാനാണ് ലക്ഷ്.യമിടുന്നത്. ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്‌സ് പാര്‍ക്ക്, അഗ്രോ പ്രോസസിംഗ് യൂണിറ്റ് തുടങ്ങിയവ മട്ടന്നൂര്‍ കിന്‍ഫ്രാ പാര്‍ക്കില്‍ ആരംഭിക്കുന്നതിന് നിര്‍ദേശം നല്‍കുമെന്ന് ചോദ്യത്തിന് മറുപടിയായി മന്ത്രി നിയമസഭയില്‍ പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog