സംസ്ഥാനത്ത് മുൻഗണന റേഷൻ കാർഡുകളുടെ വിതരണം തുടങ്ങി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Sunday, 8 August 2021

സംസ്ഥാനത്ത് മുൻഗണന റേഷൻ കാർഡുകളുടെ വിതരണം തുടങ്ങി


സംസ്ഥാനത്ത് അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ തിരിച്ചേല്‍പ്പിച്ച സാഹചര്യത്തില്‍ അര്‍ഹരായവര്‍ക്ക് പുതിയ മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ നല്‍കാന്‍ നടപടികള്‍ തുടങ്ങി.

ക്യാന്‍സര്‍, കിഡ്നി രോഗം തുടങ്ങി ഗുരുതരാവസ്ഥയിലുള്ളവര്‍ക്കും നിരാലംബര്‍ക്കും ആണ് ആദ്യഘട്ടത്തില്‍ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ നല്‍കുന്നത്. ആഗസ്റ്റ് 20നകം ഈ വിഭാഗത്തിലുള്ളവര്‍ക്ക് മുന്‍ഗണനാകാര്‍ഡ് ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാന്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog