ധര്‍മടത്ത് എ.കെ.ജി മ്യൂസിയം; ചെലവ് 8.92 കോടി സഞ്ചാരികള്‍ക്ക് താമസിക്കാനുള്ള സൗകര്യം, കണ്‍വെന്‍ഷന്‍ സെന്‍റര്‍, ഓപ്പണ്‍ തിയറ്റര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് മ്യൂസിയം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂര്‍ ജില്ലയിലെ ധര്‍മടത്ത് എ.കെ.ജി മ്യൂസിയം ഒരുങ്ങുന്നു. 8.92 കോടി ചെലവില്‍ ഒരുങ്ങുന്ന മ്യൂസിയത്തിന് സര്‍ക്കാര്‍ തുക അനുവദിച്ചു. കെട്ടിട നിര്‍മാണത്തിന് 5.50 കോടിയും പ്രദര്‍ശന സംവിധാനത്തിന് 3.42 കോടിയും കണക്കാക്കിയാണ് തുക അനുവദിച്ചത്. 2018–19ലെ നയപ്രഖ്യാപന പ്രസംഗത്തിലാണ് എകെജി മ്യൂസിയം സ്ഥാപിക്കുമെന്ന് ഗവർണർ പ്രഖ്യാപിച്ചത്. ഇതിനായി അന്ന് 10 കോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവെച്ചത്.

കണ്ണൂര്‍ താലുക്കിലെ കോട്ടം ദേശത്തെ 3.21 ഏക്കര്‍ ഭൂമിയാണ് എ.കെ.ജി മ്യൂസിയത്തിന് വേണ്ടി ഏറ്റെടുത്തത്. പരിസ്ഥിതി സൗഹൃദമായി ഒരുക്കുന്ന മ്യൂസിയത്തിന് വേണ്ടി പെരളശ്ശേരി അഞ്ചരക്കണ്ടി പുഴയുടെ സമീപത്തുള്ള സ്വകാര്യ ഭൂമിയാണ് കണ്ടെത്തിയത്. ഇവിടെ മ്യൂസിയത്തോടൊപ്പം കോണ്‍ഫറന്‍സ് ഹാള്‍, റഫറന്‍സ് സൗകര്യങ്ങള്‍ എന്നിവ ഒരുക്കാനും സര്‍ക്കാര്‍ ആലോചനയുണ്ട്. സി.ആര്‍.ഇസഡ് ബാധകമാകാത്ത തരത്തില്‍ പുഴയുടെ സൗന്ദര്യവത്ക്കരണം, ദീപാലങ്കാരം, നടപ്പാത എന്നിവയും ഒരുക്കാന്‍ പദ്ധതിയുണ്ട്. സഞ്ചാരികള്‍ക്ക് താമസിക്കാനുള്ള സൗകര്യം, കണ്‍വെന്‍ഷന്‍ സെന്‍റര്‍, ഓപ്പണ്‍ തിയറ്റര്‍ എന്നിവയും നിര്‍മിക്കും. എ.കെ.ജിയുടെ ജീവിതം പ്രതിപാദിക്കുന്ന ഡിജിറ്റല്‍ മ്യൂസിയവും ഇവിടെ സ്ഥാപിക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha