ഹാജി റോഡ് - അയ്യപ്പൻകാവ് റോഡിന്റെ നവീകരണത്തിന് 5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പേരാവൂർ എം എൽ എ അഡ്വ.സണ്ണി ജോസഫ് അറിയിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

 


ഇരിട്ടി:ഹാജിറോഡ് - അയ്യപ്പൻകാവ് റോഡിന്റെ നവീകരണത്തിനു പൊതു മരാമത്ത് വകുപ്പിന്റെ ബജറ്റ് പ്രവർത്തിയിൽ ഉൾപ്പെടുത്തി 5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പേരാവൂർ എം എൽ എ അഡ്വ.സണ്ണി ജോസഫ് അറിയിച്ചു. 2021-2022 ബഡ്ജറ്റിൽ 20% പ്രൊവിഷൻ വച്ചുവെങ്കിലും ഭരണാനുമതി ലഭിക്കാത്തതിനാൽ പ്രവൃത്തി ആരംഭിക്കാൻ സാധിച്ചിട്ടില്ല. ഇരു വശത്തും കോൺക്രീറ്റ് ഡ്രൈനേജ് ഉൾപ്പെടെ അഞ്ചര മീറ്റർ വീതിയിൽ ബി.എം ആൻഡ് ബി സി ചെയ്താണ് റോഡ് നവീകരിക്കുന്നത് .സാങ്കേതിക അനുമതി 
ലഭിക്കുന്ന മുറയ്ക്ക് ടെൻഡർ ചെയ്ത് പ്രവർത്തി തുടങ്ങാൻ കഴിയുമെന്ന് അഡ്വ.സണ്ണി ജോസഫ് എം എൽ എ അറിയിച്ചു .

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha