തിരുവോണത്തിന് സംസ്ഥാനത്ത് മഴ കനക്കും, 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 20 August 2021

തിരുവോണത്തിന് സംസ്ഥാനത്ത് മഴ കനക്കും, 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

തിരുവോണത്തിന് സംസ്ഥാനത്ത് മഴ കനക്കും, 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌


തിരുവന്തപുരം: ഓണദിവസങ്ങളിൽ സംസ്ഥാനത്തെ ചില ജില്ലകളിൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പിന്റെ പ്രവചനം.
5 ജില്ലകളിൽ യോല്ലോ അലർട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് തിരുവോണദിനമായ ശനിയാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഞായറാഴ്ചയും യെല്ലോ അലർട്ട് തുടരും. തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഴ ജാ​ഗ്രതാ മുന്നറിയിപ്പ്. ഇവിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മുതൽ 115.5 വരെ മില്ലിമീറ്റർ മഴ ലഭിക്കാം.No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog