493 പി.എസ്.സി റാങ്ക് പട്ടികകള്‍ ഇന്ന് റദ്ദാകും - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Wednesday, 4 August 2021

493 പി.എസ്.സി റാങ്ക് പട്ടികകള്‍ ഇന്ന് റദ്ദാകുംതിരുവനന്തപുരം : ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളുടെ സര്‍ക്കാര്‍ ജോലിയെന്ന സ്വപ്നത്തിന് തിരിച്ചടിയായി 493 പി.എസ്.സി റാങ്ക് പട്ടികകള്‍ ഇന്ന് റദ്ദാകും. മുന്‍ വര്‍ഷത്തേക്കാള്‍ കുറവ് നിയമനമാണ് ഭൂരിഭാഗം പട്ടികകളില്‍ നിന്നും നടത്തിയതെങ്കിലും റാങ്ക് പട്ടിക നീട്ടില്ലെന്ന് സര്‍ക്കാരും പി.എസ്.സിയും കടുത്ത നിലപാട് എടുക്കുകയായിരുന്നു. സെക്രട്ടേറിയറ്റിന് മുന്നിലെ സമരം തുടരണോയെന്നതില്‍ ഉദ്യോഗാര്‍ഥികള്‍ ഇന്ന് തീരുമാനമെടുക്കും.

ഒരാഴ്ച മുന്‍പ് കാണുമ്പോഴും മുഖ്യമന്ത്രിയിലായിരുന്നു പ്രതീക്ഷകളെല്ലാം. അങ്ങിനെയാണ് ഇടുക്കിയിലെ അതിര്‍ത്തി ഗ്രാമത്തില്‍ നിന്ന് ഷീജയും സിമിയും തലസ്ഥാനത്തെത്തിയത്. സര്‍ക്കാര്‍ ജോലിയെന്ന സ്വപ്നവുമായി നാടിന്റെ പല ദിക്കില്‍ നിന്നെത്തിയവര്‍ക്കൊപ്പം അവരും ചേര്‍ന്നു, സമരമല്ല, കാത്തിരിപ്പാണ് എന്ന മുദ്രാവാക്യത്തോടെ സെക്രട്ടേറിയറ്റ് നടയില്‍ ഇരുന്നു. പക്ഷെ മുഖ്യമന്ത്രി കട്ടായം പറഞ്ഞു, പട്ടിക നീട്ടില്ല.പ്രതീക്ഷയെല്ലാം തകര്‍ന്ന് നാട്ടിലേക്ക് മടങ്ങുമ്പോള്‍ മുന്നോട്ടുള്ള ജീവിതത്തേക്കുറിച്ച് പോലും നിശ്ചയമില്ല. വനിതാ പൊലീസിന്റെയെണ്ണം കൂട്ടുമെന്ന പ്രഖ്യാപനം വിശ്വസിച്ച് കാക്കി യൂണിഫോം സ്വപ്നം കണ്ടവര്‍ക്ക് അവസാനമായി മുഖ്യമന്ത്രിയോട് ഒരുകാര്യം കൂടി പറയാനുണ്ട്. എല്‍.ജി.എസിലെ ഹൈക്കോടതി വിധിയും തിരിച്ചടിയായതോടെ പലരും സെക്രട്ടേറിയറ്റിന് മുന്നിലെ സമരപന്തല്‍ മടക്കി. ഇന്നുവരെയുള്ള ഒഴിവ് നല്‍കുമെന്ന സര്‍ക്കാര്‍ വാക്കാണ് ഇവരുടെ മുന്നില്‍ അവശേഷിക്കുന്ന പ്രതീക്ഷ.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog