മാക്കൂട്ടം ചുരംപാത വഴിയുള്ള പൊതുഗതാഗതനിയന്ത്രണം 31 വരെ നീട്ടി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 18 August 2021

മാക്കൂട്ടം ചുരംപാത വഴിയുള്ള പൊതുഗതാഗതനിയന്ത്രണം 31 വരെ നീട്ടി


ഇരിട്ടി: കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി മാക്കൂട്ടം ചുരംപാത വഴിയുള്ള പൊതുഗതാഗതത്തിന് കുടക് ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണം 31 വരെ നീട്ടി. 16 വരെ ആയിരുന്നു ആദ്യം നിയന്ത്രണം ഏർപ്പെടുത്തിയത്.

ഇതോടെ ഓണത്തിന് നാട്ടിലേക്ക് വരേണ്ട മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർ പ്രതിസന്ധിയിലായി.
ബസ് ഗതാഗതത്തിന് ഏർപ്പെടുത്തിയ നിരോധനവും തുടരും. ഓണത്തിന് ടൂറിസ്റ്റ്, സ്പെഷ്യൽ ബസുകൾ ഉൾപ്പെടെ നൂറിലധികം ബസുകളാണ് സർവീസ് നടത്തിയിരുന്നത്. നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ സ്വന്തമായി വാഹനങ്ങൾ ഉള്ളവർക്കുമാത്രമേ അതിർത്തി കടക്കാൻ പറ്റൂവെന്നായി. പൊതുഗതാഗതത്തെ മാത്രം ആശ്രയിച്ച് കഴിയുന്ന മലയാളികൾക്ക് കടുത്ത യാത്രാദുരിതമാണ് ഉണ്ടായിരിക്കുന്നത്.

നിലവിൽ കേരളത്തിലേക്കെത്താൻ മറ്റ് തടസ്സങ്ങൾ ഇല്ലെങ്കിലും കർണാടകയിലേക്ക് കടക്കാൻ യാത്രക്കാർക്ക് 72 മണിക്കൂറിനുള്ളിലുള്ളതും ചരക്കുവാഹന ജീവനക്കാർക്ക് ഏഴുദിവസത്തെ കാലാവധിയോട് കൂടിയതുമായ ആർ.ടി.പി.സി.ആർ. പരിശോധനാഫലം നിർബന്ധമാണ്. ഇതിനുപുറമേ ശനി, ഞായർ ദിവസങ്ങളിലെ വാരാന്ത്യ കർഫ്യൂവിൽ സമ്പൂർണ ഗതാഗതനിരോധനമാണ് നടപ്പാക്കിയിരിക്കുന്നത്

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog