നെടുംപൊയിൽ 29-ാം മൈലിൽ കാർ തടഞ്ഞ് നിർത്തി യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



നെടുംപൊയിൽ 29-ാം മൈലിൽ കാർ തടഞ്ഞ് നിർത്തി യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചു
ഏലപ്പീടിക: നെടുംപൊയിൽ 29-ാം മൈലിൽ കാർ തടഞ്ഞ് നിർത്തി യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചു.തലയ്ക്കും കാലിനും കൈക്കും പരിക്കേറ്റ ഏലപ്പീടിക സ്വദേശികളായ കൂരക്കൽ വിപിൻ വിൽസൺ(34),കുരുവിളാനിക്കൽ പ്രബീഷ് തോമസ് (40)എന്നിവരെ തലശ്ശേരിയിലെസഹകരണ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.

വിപിന്റെ വീട്ടിൽ നിന്ന് ഇരുപത്തിയൊമ്പതാം മൈലിലേക്ക് ഇരുവരും കാറിൽ പോകവെ എതിരെ വന്ന ബൈക്കുകാരുമായി വാക്കേറ്റമുണ്ടായതാണ് സംഭവങ്ങളുടെ തുടക്കം.പിന്നാലെ മൂന്നു ബൈക്കുകളിലും കാറിലുമായെത്തിയ മറ്റൊരു സംഘം വിപിനെ വെട്ടിപ്പരിക്കേല്പ്പിക്കുകയും പ്രബീഷിനെ ജാക്കി ലിവർ കൊണ്ട് മർദ്ദിക്കുകയുമായിരുന്നു.ചെങ്കൽ ലോറി ഉടമയാണ് വിപിൻ.ഇതേ ലോറിയിലെ ജീവനക്കാരനാണ് പ്രബീഷ്.മുൻ വൈരാഗ്യമാവാം അക്രമത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.കേളകം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha