നിങ്ങളുടെ വണ്ടിക്ക്​ പ്രായം 20 കഴിഞ്ഞോ? എങ്കില്‍ അറിഞ്ഞിരിക്കുക, ഉടന്‍ പൊളിച്ച്‌​ നീക്കേണ്ട 85 ലക്ഷം വാഹനങ്ങളില്‍ നിങ്ങളുടെ വണ്ടിയുമുണ്ട്​ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 13 August 2021

നിങ്ങളുടെ വണ്ടിക്ക്​ പ്രായം 20 കഴിഞ്ഞോ? എങ്കില്‍ അറിഞ്ഞിരിക്കുക, ഉടന്‍ പൊളിച്ച്‌​ നീക്കേണ്ട 85 ലക്ഷം വാഹനങ്ങളില്‍ നിങ്ങളുടെ വണ്ടിയുമുണ്ട്​


ന്യൂഡല്‍ഹി: നിങ്ങളുടെ വണ്ടിക്ക്​ പ്രായം 20 കഴിഞ്ഞോ? എങ്കില്‍ അറിഞ്ഞിരിക്കുക, ഉടന്‍ പൊളിച്ച്‌​ നീക്കേണ്ട 85 ലക്ഷം വാഹനങ്ങളില്‍ നിങ്ങളുടെ വണ്ടിയുമുണ്ട്​. പഴയ വാഹനങ്ങളെ സ്​നേഹിച്ച്‌​ കഴിയുന്നവര്‍ക്കും പുതിയ വണ്ടി വാങ്ങാന്‍ സാമ്ബത്തികമില്ലാത്തവര്‍ക്കും ഏറെ പ്രയാസം സൃഷ്​ടിക്കുന്ന കണ്ടംചെയ്യല്‍ നയം വേഗത്തില്‍ നടപ്പാക്കാനുള്ള നീക്കത്തിലാണ്​ കേന്ദ്ര സര്‍ക്കാര്‍. ഇതിന്‍റെ ഭാഗമായാണ്​ ഇന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി പഴയ വാഹനങ്ങള്‍ പൊളിക്കുന്നതിനുള്ള​ പുതിയ നയം പ്രഖ്യാപിച്ചത്​.

വാണിജ്യവാഹനങ്ങളുടെ ആയുസ്സ്​​ 15 വര്‍ഷം, സ്വകാര്യ വാഹനങ്ങള്‍ 20 വര്‍ഷം

ഗുജറാത്തില്‍ നടന്ന നിക്ഷേപകസംഗമത്തിലാണ്​ വാഹനം പൊളിക്കുന്നതിന്​ പുതിയ നയം പ്രധാനമന്ത്രി പ്രഖ്യാപിച്ചത്​.
മാലിന്യത്തില്‍ നിന്ന്​ സമ്ബത്ത്​ എന്നതാണ്​ പുതിയ നയമെന്ന്​ പ്രധാനമന്ത്രി പറഞ്ഞു. വികസന യാത്രയിലെ നിര്‍ണായക തീരുമാനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നയപ്രകാരം സ്വകാര്യ വാഹനങ്ങളുടെ പരാമാവധി കാലാവധി 20 വര്‍ഷമാണ്​. വാണിജ്യവാഹനങ്ങള്‍ക്ക്​ 15 വര്‍ഷവും. ശേഷം ഇവ പൊളിച്ചു​നീക്കേണ്ടി വരും.

അടുത്തവര്‍ഷം മുതല്‍ ഈ നയം പ്രാബല്യത്തില്‍ വരും. ആദ്യം കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഉടമസ്​ഥതയിലുള്ള വാഹനങ്ങള്‍ക്കാണ്​​ പുതിയ നയം നടപ്പിലാക്കുക. 2023 മുതല്‍ ഹെവി വാഹനങ്ങള്‍ക്ക്​ നയം ബാധകമാക്കും. 2024 ജൂണ്‍ മുതലാവും സ്വകാര്യ വാഹനങ്ങള്‍ക്ക്​ നയം ബാധകമാവുക.

70 പൊളി കേന്ദ്രങ്ങള്‍ തുടങ്ങും

നയം നടപ്പാക്കാന്‍ രാജ്യമൊട്ടാകെ 70 വാഹനം പൊളിക്കല്‍ കേന്ദ്രങ്ങള്‍ തുടങ്ങുമെന്ന്​ പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ വികസന യാത്രയിലെ ഒരു നാഴികല്ലാണ്​ വാഹനം പൊളിക്കല്‍ നയമെന്നാണ്​ അദ്ദേഹം പറയുന്നത്​. 'യുവാക്കളും സ്റ്റാര്‍ട്ട്​ അപ്​ സംരംഭങ്ങളുടെ ഇതിന്‍റെ ഭാഗമാവണം. ഇതിലൂടെ മലിനീകരണം സൃഷ്​ടിക്കുന്ന വാഹനങ്ങള്‍ നിരത്തില്‍ നിന്നും ഒഴിവാക്കാന്‍ സാധിക്കും. പുതിയ നയം 10,000 കോടിയുടെ നിക്ഷേപവും 35,000 തൊഴിലവസരങ്ങളും രാജ്യത്ത്​ സൃഷ്​ടിക്കും' -അദ്ദേഹം വ്യക്​തമാക്കി.

85 ലക്ഷം വാഹനം പൊളിക്കേണ്ടി വരും

ഇന്ത്യയില്‍ 85ലക്ഷം വാഹനങ്ങള്‍ പൊളി​േകണ്ടി വരുമെന്നാണ്​ ഈ വര്‍ഷം മാര്‍ച്ചില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പാര്‍ലമെന്‍റില്‍ അറിയിച്ചത്​. 51 ലക്ഷം വാഹനങ്ങള്‍ 20 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ളവയാണെന്നും 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള 34 ലക്ഷം വാഹനങ്ങളുണ്ടെന്നും ഗഡ്​കരി പറഞ്ഞു. 15 വര്‍ഷത്തിനുമുകളില്‍ പ്രായമുള്ള 17 ലക്ഷം വാഹനങ്ങള്‍ക്ക്​ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്  ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്​. പുതിയ വാഹനങ്ങളുമായി താരതമ്യപ്പെടുത്തുമ്ബോള്‍ പ�
ഇന്ത്യയുടെ കണ്ടംചെയ്യല്‍ നയം

നിതിന്‍ ഗഡ്​കരി റോഡ്​ഗതാഗത ഹൈവേ മന്ത്രാലയത്തില്‍ ചുമതലക്കാരനായി എത്തിയതിനുശേഷമാണ്​ രാജ്യ​ത്തിന്‍റെ സ്​ക്രാപ്പേജ്​ പോളിസിയെപറ്റി കാര്യമായ ചിന്തകള്‍ ഉണ്ടായത്​. ഗഡ്​കരിയുടെ ഇഷ്​ട പദ്ധതികളില്‍ ഒന്നായിരുന്നു ഇത്​. യഥാര്‍ഥത്തില്‍ ഇതിനകംതന്നെ മന്ത്രാലയം ഒരു സ്​ക്രാപ്പേജ്​ പോളിസി നടപ്പാക്കിയിട്ടുണ്ട്​. അതുപക്ഷെ സര്‍ക്കാര്‍ വാഹനങ്ങള്‍ക്കു മാ​ത്രമാണ്​. 15 വര്‍ഷത്തിനുമുകളില്‍ പഴക്കമുള്ളതും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ളതുമായ കാറുകള്‍ ഡി-രജിസ്റ്റര്‍ ചെയ്യുകയും നശിപ്പിക്കുകയും ചെയ്യും.

വാഹനവ്യവസായികള്‍ക്ക്​ കൊയ്​ത്ത്​

പഴയ വാഹനങ്ങള്‍ നീക്കംചെയ്യപ്പെടുന്നതോടെ തങ്ങളുടെ കച്ചവടം മെച്ചപ്പെടുമെന്ന പ്രതീക്ഷയാണ്​ വാഹന കമ്ബനികള്‍ക്കുള്ളത്​. പഴയവാഹനങ്ങള്‍ കണ്ടം ചെയ്യുന്നതോടെ പുതിയ വാഹനങ്ങള്‍ക്ക്​ ആവശ്യകത വര്‍ധിക്കുകയും 43,000 കോടി രൂപയുടെ ബിസിനസ് അവസരം ലഭിക്കുകയും ചെയ്യുമെന്നാണ്​ നിഗമനം. അതുകൊണ്ടുതന്നെ നയം നടപ്പാക്കുന്നതിന്​ നിരന്തരമായ ലോബിയിങ്​ ഇക്കാര്യത്തില്‍ നടന്നിട്ടുണ്ട്​. വാണിജ്യ വാഹന വിപണിയില്‍ വലിയ മാറ്റങ്ങള്‍ക്ക് നയം കാരണമാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്​. മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര തുടങ്ങിയ വമ്ബന്മരില്‍ പലരും ഇതിനകം ഇന്ത്യന്‍ വിപണിയില്‍ സ്‌ക്രാപ്പേജ് അവസരങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

സാധാരണക്കാ​െ​ര എങ്ങിനെ ബാധിക്കും?

ലോകത്ത്​ സ്​ക്രാപ്പേജ്​ പോളിസി നടപ്പാക്കിയ രാജ്യങ്ങളില്‍ അധികവും ലക്ഷ്യമിട്ടത്​ വാഹനവ്യവസായത്തിന്‍റെ ഉയര്‍ച്ച ആയിരുന്നില്ല എന്നതാണ്​ വാസ്​തവം. അവരെ സംബന്ധിച്ച്‌​ ഉയര്‍ന്നുവരുന്ന മലിനീകരണമായിരുന്നു വലിയ പ്രശ്​നം. പഴയ വാഹനങ്ങള്‍ എങ്ങിനെയെങ�
വാഹനങ്ങളുമായി താരതമ്യപ്പെടുത്തുമ്ബോള്‍ പഴയ വാഹനങ്ങള്‍ 10-12 മടങ്ങ് കൂടുതല്‍ വായു മലിനമാക്കുന്നുവെന്നും റോഡ് സുരക്ഷയ്ക്കും ഈ വാഹനങ്ങള്‍ ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.

പുതിയ വാഹനങ്ങള്‍ക്ക്​ ആവശ്യക്കാര്‍ കൂടും, കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നികുതിവരുമാനം വര്‍ധിക്കും

വാഹനമേഖലയിലെ വളര്‍ച്ചയ്ക്കും പുതിയ വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സ്​ക്രാപ്പേജ്​ പോളിസി (കണ്ടംചെയ്യല്‍ നയം) സഹായിക്കുമെന്നാണ്​ ഗഡ്​കരിയുടെ വാദം. പഴയ വാഹനങ്ങള്‍ ഒഴിവാക്കാനും പുതിയവ വാങ്ങാന്‍ സാമ്ബത്തികമായി ആളുകളെ സഹായിക്കാനും പദ്ധതി ഉപകരിക്കും. സ്ക്രാപ്പ് സെന്‍ററുകള്‍, വാഹന വ്യവസായം, ഘടക വ്യവസായങ്ങള്‍ എന്നിവക്കെല്ലാം ഈ നയത്തിന്‍റെ ഗുണം ലഭിക്കുമെന്നും അദ്ദേഹം അവകാശപ്പെടുന്നു.


''പഴയ വാഹനങ്ങള്‍ ഉപേക്ഷിക്കുന്നത് പുതിയ വാഹനങ്ങള്‍ക്കുള്ള ആവശ്യം ഉയര്‍ത്തും. ഇത് വാഹനമേഖലയില്‍ ഉണര്‍വ്വ്​ ഉണ്ടാക്കും. കൂടുതല്‍ ജി.എസ്.ടി നേടാന്‍ കേന്ദ്രത്തെയും സംസ്ഥാനങ്ങളെയും സഹായിക്കാന്‍ ഈ നീക്കം ഉപകരിക്കും. പുതിയ പോളിസിപ്രകാരം വാഹനം ഉപേക്ഷിക്കുന്നവര്‍ പുതിയവ വാങ്ങു​േമ്ബാള്‍ അഞ്ച് ശതമാനം കിഴിവ് നല്‍കാന്‍ എല്ലാ വാഹന നിര്‍മാതാക്കള്‍ക്കും നിര്‍ദേശം നല്‍കും. സ്​പെയര്‍പാര്‍ട്​സുകളുടെ വില കുറയും'' -ഗഡ്​കരി അന്ന്​ പറഞ്ഞു.

പഴയ വാഹനങ്ങള്‍ക്ക്​ ഫിറ്റ്​നസ്​ ടെസ്റ്റ്​

എല്ലാ സ്വകാര്യ വാഹനങ്ങളെയും 20 വര്‍ഷത്തിനുശേഷം ഫിറ്റ്നസ് പരിശോധനയ്ക്ക് വിധേയമാക്കും. വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷം പൂര്‍ത്തിയാകുമ്ബോള്‍ പരിശോധന ആവശ്യമാണ്. ഇതിനായി ഓട്ടോമേറ്റഡ് ഫിറ്റ്നസ് ടെസ്റ്റുകള്‍ ആരംഭിക്കും. ഓട്ടോമേറ്റഡ് ടെസ്റ്റുകളില്‍ പരാജയപ്പെടുന്ന വാഹനങ്ങള്‍ക്ക് വന്‍തുക പിഴ ഈടാക്കുകയും ചെയ്യും.

ഇന്ത്യയുടെ കണ്ടംചെയ്യല്‍ നയം

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog