കെ പി സനേഷ് സ്മാരക ബസ് വെയ്റ്റിംഗ് ഷെൽട്ടർ നാടിനു സമർപ്പിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


 കെ.പി സനേഷിന്റെ ഒന്നാം ചരമ വാർഷിക ദിനത്തിന്റെ ഭാഗമായി പുലരി യൂത്ത് മൂവ്മെന്റ്
 കണയന്നൂർ പി ഭാസ്കരൻ മന്ദിരത്തിന് സമീപം സ്ഥാപിച്ച ബസ് വെയ്റ്റിംഗ് ഷെൽട്ടർ നാടിനു സമർപ്പിച്ചു ... 
മാങ്ങാട്ടു പറമ്പ് കെ എ പി ബറ്റാലിയൻ സിവിൽ പോലീസ് ഓഫീസർ ആയിരുന്ന സനേഷ് കഴിഞ്ഞ വർഷം ജൂലൈ 22 നാണ് അസുഖബാധിതനായി മരണപ്പെട്ടത്. കണയന്നൂരിലെയും ചക്കരക്കല്ലിലെയും സാമൂഹ്യ സാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യമായിരുന്ന സനേഷ് 
ഡി വൈ എഫ് ഐ അവിഭക്ത ഇരിവേരി മേഖല കമ്മിറ്റി സെക്രട്ടറിയും അഞ്ചരക്കണ്ടി ബ്ലോക്ക് വൈസ് പ്രസിഡന്റും കണയന്നൂരിലെ സാംസ്കാരിക സംഘടനയായ പുലരി യൂത് മൂവ്മെന്റിന്റെ സ്ഥാപക പ്രസിഡന്റും ആയിരുന്നു... 
കോവിഡ് സാഹചര്യത്തിൽ ലളിതമായി സംഘടിപ്പിച്ച വൈകാരികമായ ചടങ്ങിൽ സനേഷിന്റെ മകൾ *മിഴിസനേഷ്* നാടിന് സമർപ്പിച്ചു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha