നേഴ്സിനെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രെമിച്ച ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ ; രക്ഷിക്കാൻ എം എൽ എ ഇടപെട്ടതായി ആരോപണം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 9 July 2021

നേഴ്സിനെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രെമിച്ച ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ ; രക്ഷിക്കാൻ എം എൽ എ ഇടപെട്ടതായി ആരോപണം


അടൂര്‍: ഭര്‍ത്താവില്ലെന്ന് മനസിലാക്കി അര്‍ധരാത്രി വീട്ടില്‍ കയറി നഴ്‌സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ആംബുലന്‍സ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. പന്നിവിഴ കാറ്റാടിയില്‍ വിജേഷിനെ ആണ് ഏനാത്ത് പൊലീസിന്റെ പിടിയിലായത്.സിപിഐ പ്രവർത്തകൻ കൂടിയായ പ്രതിയെ രക്ഷിക്കുവാൻ അടൂർ എംഎൽഎ ചിറ്റയം ഗോപകുമാർ ഇടപെട്ടതായും ആരോപണമുണ്ട്. കഴിഞ്ഞ മാസം 19 ന് പുലര്‍ച്ചെ 2.30 നാണ് കേസിനാസ്പദമായ സംഭവം. ജനറല്‍ ആശുപത്രിയില്‍ താല്‍കാലിക ജോലി നോക്കുന്ന മാരൂര്‍ സ്വദേശിനിക്ക് നേരെയാണ് പീഡനശ്രമം.

ഒരേ ആശുപത്രിയില്‍ ജോലി നോക്കുന്നതിനാല്‍ ഇരുവരും തമ്മില്‍ മുന്‍പരിചയമുണ്ട്. രാത്രിയില്‍ പരാതിക്കാരിയുടെ ഭര്‍ത്താവ് വീട്ടില്‍ ഇല്ലെന്ന് മനസിലാക്കിയാണ് വിജേഷ് അവിടെ എത്തിയത്. ഫോണ്‍ വിളിച്ച്‌ കതകു തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും യുവതി തുറന്നില്ല.

തുടര്‍ന്ന് ഭീഷണി മുഴക്കിയപ്പോള്‍ യുവതി വാതില്‍ തുറക്കാന്‍ നിര്‍ബന്ധിതയായി. വീടിനകത്ത് കയറിയ പ്രതി യുവതിയെ കടന്നു പിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. യുവതി ബഹളം കുട്ടിയതോടെ പ്രതി ഇറങ്ങി ഓടി.

സംഭവം നടന്ന് മൂന്നാഴ്ചയ്ക്ക് ശേഷം ജൂലൈ ഏഴിനാണ് യുവതി ഏനാത്ത് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. വിവരം അറിഞ്ഞ് മുങ്ങിയ പ്രതിയെ ബുധനാഴ്ച ഉച്ചയ്ക്കാണ് പിടികൂടിയത്. മുമ്പും ഇയാൾ ഒട്ടേറെ സ്ത്രീകളെ ഭീഷണിപ്പെടുത്തി അശ്ലീല ദൃശ്യങ്ങൾ പകർത്തി പീഡിപ്പിക്കുവാൻ ശ്രമിച്ചതായും ആക്ഷേപമുണ്ട്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog