യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി പ്രതിഷേധ പകൽ പന്തം തീർത്തു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



കണ്ണൂർ :പിഞ്ചു മക്കളെ പീഡിപ്പിച്ച് കൊല്ലുന്ന കണ്ണില്ലാത്ത ക്രൂരതക്കും ഭരണത്തിലെ സിപിഎം – ഡി വൈ എഫ് ഐ അധോലോക മാഫിയക്കുമെതിരെ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി പ്രതിഷേധ പകൽ പന്തം തീർത്തു.യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന പന്തം കൊളുത്തി പ്രതിഷേധത്തിന്റെ ഭാഗമായാണ് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ ഗാന്ധി സർക്കിളിൽ പ്രതിഷേധ പകൽ പന്തം സംഘടിപ്പിച്ചത് .
പരിപാടിയിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് അധ്യക്ഷനായി. രാഹുൽ തളിപ്പറമ്പ ,സന്ദീപ് പാണപ്പുഴ , രാജിൻരാജ്, അക്ഷയ് കോവിലകം, വരുൺ,ശ്രീജേഷ്കൊയിലേറി, വിജിത് ,ഇമ്രാൻ പി,തുടങ്ങിയവർ പങ്കെടുത്തു ..

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha