കൂട്ടുപുഴ-മട്ടന്നൂര്‍-മേലെ ചൊവ്വ റോഡ് വികസനം; നടപടികള്‍ വേഗത്തിലാക്കുമെന്ന് മന്ത്രി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 18 July 2021

കൂട്ടുപുഴ-മട്ടന്നൂര്‍-മേലെ ചൊവ്വ റോഡ് വികസനം; നടപടികള്‍ വേഗത്തിലാക്കുമെന്ന് മന്ത്രിമട്ടന്നൂര്‍ വിമാനത്താവളം വഴി കടന്നു പോകുന്ന മേലെചൊവ്വ- മട്ടന്നൂര്‍- കൂട്ടുപുഴ ദേശീയ പാതയുടെ വികസനവുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ദേശീയപാതയായി ഉയര്‍ത്തിയ റോഡിലെ വായന്തോട് ജംഗ്ഷനില്‍ സന്ദര്‍ശനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൈസൂരിലേക്ക് എയര്‍പോര്‍ട്ട് വഴി കടന്നുപോകുന്ന റോഡ് എന്ന നിലയ്ക്ക് വലിയ പ്രധാന്യമാണ് ഈ റോഡിന് നല്‍കുന്നത്. റോഡ് വികസനം സമയ ബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഉടന്‍ രൂപം നല്‍കും. ഇതിന്റെ മുന്നോടിയായി എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള ഒരു പ്രത്യേക യോഗം തിരുവനന്തപുരത്ത് വിളിച്ചുചേര്‍ക്കുമെന്നും മന്ത്രി അറിയിച്ചു. ജനങ്ങള്‍ക്ക് പ്രയാസമുണ്ടാക്കാത്ത രീതിയിലും ചെലവ് പരമാവധി കുറച്ചുകൊണ്ടും മികച്ച രീതിയിലുള്ള റോഡ് വികസനം സാധ്യമാക്കുകയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog