ഇന്ന് വൈക്കം മുഹമ്മദ്‌ ബഷീർ ഓർമദിനം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


മലയാള സാഹിത്യമണ്ഡലത്തില്‍ ഇതിഹാസ തുല്യമായ ഒരു സ്ഥാനം അലങ്കരിക്കുന്ന കഥാകാരനാണ് വൈക്കം മുഹമ്മദ് ബഷീര്‍. ലളിതമായതും നര്‍മ്മരസം തുളുമ്പുന്നതുമായ സവിശേഷമായ ഒരു രചനാരീതിയാണ് അദ്ദേഹത്തിന്‍റെ ചെറുകഥകള്‍ക്കും നോവലുകള്‍ക്കുമെല്ലാം പൊതുവെയുള്ളത്. എന്നാല്‍ ശക്തമായ ആക്ഷേപഹാസ്യവും ചിലപ്പോള്‍ രൂക്ഷ പരിഹാസം തന്നെയും വരികള്‍ക്കിടയില്‍ ഒളിപ്പിച്ച് വച്ച് വായനക്കാരെ കേവലാഹ്ലാദത്തില്‍ നിന്ന് ആഴത്തിലുള്ള ചിന്തകളിലേക്ക് ഉയര്‍ത്തിക്കൊണ്ടു പോകുന്ന ബഷീര്‍ശൈലി താരതമ്യങ്ങള്‍ക്കതീതമാണ്. ഒരു സ്വാതന്ത്ര്യസമര സേനാനിയും മാനവികതാവാദിയെന്ന നിലയിലും മലയാളത്തിന്‍റെ ഈ പ്രിയ കഥാകാരന്‍ വേറിട്ടൊരു സ്ഥാനം തന്നെയായിരുന്നു അലങ്കരിച്ചിരുന്നത്.

കോട്ടയം ജില്ലയില്‍ വൈക്കത്തിനടുത്തുള്ള തലയോലപ്പറമ്പിലെ ഒരു മരവ്യാപാരിയുടെ മൂത്തമകനായി ജനിച്ച ബഷീര്‍ ബാല്യത്തില്‍ തന്നെ ഗാന്ധിയന്‍ ചിന്തകളിലും ആദര്‍ശങ്ങളിലും ആകൃഷ്ടനായിത്തീന്നിരുന്നു. സ്വാതന്ത്ര്യ സമരരംഗത്ത് പ്രവര്‍ത്തിക്കുകയും ഉപ്പു സത്യാഗ്രഹത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന് ഇന്ത്യയുടെ നാനാഭാഗങ്ങളില്‍ സഞ്ചരിച്ച് ഒരു പക്ഷെ അലഞ്ഞു നടന്ന് നേരിട്ട് പഠിച്ച ജീവിതാനുഭവങ്ങള്‍ ബഷീറിന്‍റെ രചനകള്‍ക്ക് ഏറെ പ്രചോദനമേകിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ പ്രമുഖ കൃതികളെല്ലാം തന്നെ അന്യഭാഷകളിലേക്ക് വിവര്‍ത്തനെ ചെയ്യപ്പെട്ടിട്ടുണ്ട്. വൈക്കം മുഹമ്മദ് ബഷീര്‍ എന്ന മലയാള സാഹിത്യകാരന്‍റെ കീര്‍ത്തി അങ്ങനെയാണ് ലോകം മുഴുവനുമെത്തുന്നത്. പാത്തുമ്മയുടെ ആട്, ബാല്യകാലസഖി, മതിലുകള്‍, പ്രേമലേഖനം, അനര്‍ഘനിമിഷം എന്നിവയാണ് ഈ അനശ്വരകഥാകാരന്‍റെ പ്രമുഖ കൃതികളില്‍ ചിലത്.

അന്യാദൃശ്യമായ പ്രമേയങ്ങള്‍, അന്യൂനമായ പാത്രസൃഷ്ടി, അനുപമമായ ആഖ്യാനശൈലി എന്നിവയായിരുന്നു, ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന് സ്നേഹവായ്പോടെ മലയാളികള്‍ വിളിച്ചിരുന്ന ബഷീറിന്‍റെ കൃതികളുടെ സവിശേഷത. പ്രണയം, ദാരിദ്ര്യം, പരുക്കന്‍ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ എന്നിങ്ങനെ സുല്‍ത്താന്‍റെ തൂലികയ്ക്ക് വിഷയീഭവിക്കാത്തതായി ഒന്നുമില്ല. ഉന്നത ജാതീയനായ കേശവന്‍ നായരുടെയും തൊഴില്‍ രഹിതയായ ക്രിസ്ത്യന്‍ യുവതി സാറാമ്മയുടെയും നര്‍മ്മം തുളുമ്പുന്ന പ്രണയ കഥയായ ‘പ്രേമലേഖന’ത്തോടെയാണ് ബഷീര്‍ സാഹിത്യ പ്രവേശം നടത്തിയത്. പിലക്കാലത്ത് മലയാളത്തില്‍ വികാസം പ്രാപിച്ച പല ഭാവുകത്വധാരയുടെയും ആരംഭം കുറിച്ചത് ബഷീറായിരുന്നു. മലയാള പുരോഗമന സാഹിത്യത്തിന്‍റെ മുഖ്യ പ്രയോക്താക്കളില്‍ ഒരാളും കൂടിയായിരുന്നു വൈക്കം മുഹമ്മദ് ബഷീര്‍.

1970 ല്‍ സാഹിത്യ അക്കാദമി അവാര്‍ഡിനര്‍ഹനായി, ബഷീര്‍. 1982 ല്‍ പത്മശ്രീ പുരസ്കാരം നല്‍കി രാഷ്ട്രം മഹാസാഹിത്യകാരനെ ആദരിച്ചു. അതേ വര്‍ഷം തന്നെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha