സ്ത്രീധനമുക്ത കേരളം ക്യമ്പയിനുമായി സാക്ഷരതാ മിഷന്‍ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 3 July 2021

സ്ത്രീധനമുക്ത കേരളം ക്യമ്പയിനുമായി സാക്ഷരതാ മിഷന്‍സാക്ഷരതാ മിഷന്റെ ലിംഗസമത്വ ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി സ്ത്രീധന മുക്ത കേരളം എന്ന പേരില്‍ സ്ത്രീധന നിരോധന ബോധവല്‍ക്കരണ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. ജൂലൈ നാലു മുതല്‍ എട്ടുവരെ നടത്തുന്ന പരിപാടിയില്‍ പ്രഭാഷണ പരമ്പര, സ്ത്രീധന വിരുദ്ധ പ്രതിജ്ഞ, ലഘുലേഘ വിതരണം എന്നിവ സംഘടിപ്പിക്കും. പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം ഞായറാഴ്ച രാത്രി എട്ടിന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ഓണ്‍ലൈനായി നിര്‍വ്വഹിക്കും. ജൂലൈ എട്ടിന് വൈകിട്ട് അഞ്ചിന് സാക്ഷരതാ പഠിതാക്കളും തുടര്‍വിദ്യാഭ്യാസ പ്രവര്‍ത്തകരും വീടുകളില്‍ സ്ത്രീധന വിരുദ്ധ പ്രതിജ്ഞ എടുക്കും.  സ്ത്രീധന നിരോധന നിയമത്തെക്കുറിച്ചുള്ള ആധികാരിക വിവരങ്ങള്‍ ജനങ്ങളില്‍ എത്തിക്കുക, സ്ത്രീധന വിപത്തിനെതിരെ ജാഗ്രത സൃഷ്ടിക്കുക, കേരളത്തെ സ്ത്രീധന മുക്ത സംസ്ഥാനമാക്കി മാറ്റുക എന്നിവയാണ് പരിപാടിയിലൂടെ ലക്ഷ്യം വെക്കുന്നത്. 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog