പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ സൗജന്യ ഒ. പി ഫാര്‍മസി ആരംഭിച്ചു; ചികിത്സരംഗത്തെ വലിയ ആശ്വാസമാണെന്ന് എം വിജിന്‍ എം. എല്‍. എ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


പരിയാരം: സൗജന്യ ഒ. പി ഫാര്‍മസി, ചെലവേറുന്ന ചികിത്സരംഗത്തെ വലിയ ആശ്വാസമാണെന്ന് എം വിജിന്‍ എം. എല്‍. എ പറഞ്ഞു. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ആരംഭിച്ച പ്രത്യേക സൗജന്യ ഒ. പി ഫാര്‍മസി ഉദ്ഘാടനം ചെയ്തുകൊണ്ട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അസുഖം വന്നാല്‍ ചികിത്സ അനിവാര്യമാണ്‌. എന്നാല്‍ ചികിത്സയുടെ ഭാഗമായുള്ള സാമ്ബത്തിക ബാധ്യത ഇന്ന് പൊതുപ്രശ്നമാണ്‌. അതിനുള്ള വലിയ ആശ്വാസം സര്‍ക്കാര്‍ ആശുപത്രികളാണ്‌. ചികിത്സാ ഘട്ടത്തിലെ മരുന്നുകളാണ്‌ ചെലവുകളില്‍ വലിയ പങ്കുവഹിക്കുന്ന ഒന്ന്.

അവിടെയാണ്‌ ജനങ്ങള്‍ക്കാകെ ആശ്വാസമായി, ഒ.പിയിലെത്തുന്ന രോഗികള്‍ക്കാവശ്യമായതും സര്‍ക്കാര്‍ അനുവദിക്കുന്നതുമായ മരുന്നുകള്‍ സൗജന്യമായി വിതരണം ചെയ്യുന്നതിനായി പ്രത്യേക ഒ. പി ഫാര്‍മസി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പുതുതായി ഒരുക്കിയിരിക്കുന്നത്‌. കോസ്റ്റ്‌ ഓഫ്‌ പ്രൊഡക്‌ ഷനും എം. ആര്‍. പിയും തമ്മില്‍ വലിയ അന്തരം നിലനില്‍ക്കുന്ന മരുന്നുവിപണികളുടെ കാലത്ത്‌ സൗജന്യ ഒ. പികള്‍ ജനങ്ങള്‍ക്ക്‌ വലിയ അനുഗ്രഹം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ MLA ടി വി രാജേഷ്‌, മെഡിക്കല്‍ കോളേജ്‌ പ്രിന്‍സിപ്പാള്‍ ഡോ എസ്‌ അജിത്ത്‌, ആശുപത്രി സൂപ്രണ്ട്‌ ഡോ.കെ സുദീപ്‌, ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ടുമാരായ ഡോ ഡി കെ മനോജ്‌, ഡോ വിമല്‍ റോഹന്‍, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha