കോവിഡിന്റെ മറവിൽ വളരുന്ന വട്ടിപ്പലിശ, മണി ചെയിൻ മാഫിയകളെ സർക്കാർ തടയണം: എസ്.ഡി.പി.ഐ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

നടുവനാട്: കോവിഡിന്റെ മറവിൽ  വട്ടിപ്പലിശ, മണി ചെയിൻ മാഫിയകൾ തഴച്ചു വളരുന്നത് തടയാൻ സർക്കാർ ജാഗ്രത കാണിക്കണമെന്ന് എസ്‌.ഡി.പി.ഐ നടുവനാട് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.
ജനങ്ങളുടെ ദുരിത ജീവിതത്തെ ചൂഷണം ചെയ്യുന്ന ഇത്തരം സാമൂഹിക വിരുദ്ധ ശക്തികൾ നടുവനാടും പരിസര പ്രദേശങ്ങളിലും പിടിമുറുക്കിയിരിക്കുകയാണ്. പ്രാദേശിക‌ ഭരണകൂടങ്ങളും ജനങ്ങളും ഇതിനെതിരെ ജാഗ്രത പുലർത്തണം.  വട്ടിപ്പലിശ-മണി ചെയിൻ മാഫിയകൾക്കെതിരായ പ്രവർത്തനം ശക്തിപ്പെടുത്താനും,
ജനങ്ങളെ ബോധവൽക്കരിക്കുന്നതിനുമായി  രംഗത്തിറങ്ങാനും 
ബ്രാഞ്ച് സമ്മേളനം തീരുമാനിച്ചു. 

സാധാരണക്കാരുടെയും  വ്യാപാരികളുടെയുമൊക്കെ ദൈനംദിന ജീവിതം താറുമാറായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ
കൊറോണയെ പ്രതിരോധിക്കാൻ സർക്കാർ തുടരുന്ന  അശാസ്ത്രീയമായ നടപടികൾ തിരുത്തുകയും, 
വ്യാപാര സ്താപനങ്ങൾ പൂർണ്ണമായും തുറന്നു പ്രവർത്തിക്കാനുള്ള സാഹചര്യം  ഉണ്ടാക്കുകയും ചെയ്യണമെന്നും നടുവനാട് ചേർന്ന  എസ്.ഡി.പി.ഐ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനത്തോടനുബന്ധിച്ച് 2021-2024 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. ഭാരവാഹികൾ:  സൈഫുദ്ധീൻ എം.കെ (പ്രസിഡന്റ്), നവാസ് കെ(വൈസ്. പ്രസിഡന്റ്), അഷ്റഫ് പി.കെ (സെക്രട്ടറി), റിയാസ് എ.കെ (ജോ.സെക്രട്ടറി), എ. കെ നിസാർ (ട്രഷറർ).  മുനിസിപ്പൽ കൗൺസിലർമാരായി  എം.കെ റമീസ്, സി ഹംസ എന്നിവരെയും തിരഞ്ഞെടുത്തു.
ബ്രാഞ്ച് സമ്മേളനം എസ്.ഡി.പി.ഐ പേരാവൂർ മണ്ഡലം സെക്രട്ടറി പി.എം അഷ്റഫ് ഉദ്ഘാടനം ചെയ്തു.
ഭാരവാഹി തിരഞ്ഞെടുപ്പ് ഇരിട്ടി മുനിസിപ്പൽ പ്രസിഡന്റ് തമീം പെരിയത്തിൽ നിയന്ത്രിച്ചു.

1 Comments

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha