കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് ആര്‍.ടി.പി.സി.ആര്‍ നിര്‍ബന്ധമാക്കി കർണാടക - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Saturday, 31 July 2021

കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് ആര്‍.ടി.പി.സി.ആര്‍ നിര്‍ബന്ധമാക്കി കർണാടകബംഗളൂരു: കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കർണാടക. 72 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ നിർബന്ധമാക്കിയാണ് ഉത്തരവിറക്കിയത്. കർണാടകയിൽ പുതിയ മുഖ്യമന്ത്രി ചുമതല ഏറ്റെടുത്ത സാഹചര്യത്തിലാണ് കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിലുള്ളർക്ക് ആർ.ടി.പി.സി.ആർ നിർബന്ധമാക്കിയത്.
നേരത്തെ ആർ.ടി.പി.സി.ആർ പരിശോധന ഫലമോ അല്ലെങ്കിൽ കോവിഷീൽഡ് ഒരു ഡോസെടുത്ത് സർട്ടിഫിക്കറ്റോ മാത്രമാണ് സംസ്ഥാനത്തേക്ക് കടക്കാനുള്ള നിബന്ധനയാക്കി നിശ്ചയിച്ചിരുന്നത്. ഇനി മുതൽ വാക്സിൻ സർട്ടിഫിക്കറ്റ് മതിയാകില്ല. കർണാടകയിൽ നേരിയ തോതിൽ കേസുകൾ കൂടിവരുന്ന സാഹചര്യത്തിലാണിത് പുതിയ തീരുമാനം.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog