ചാരായ കേന്ദ്രത്തിൽ എക്സൈസ് വേട്ട, വാഷും ചാരായവും നാടൻ തോക്കും കണ്ടെത്തി, ഒരാൾ അറസ്റ്റിൽ.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ആലക്കോട് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ടി.വി.രാമചന്ദ്രൻ, പ്രിവന്റീവ് ഓഫീസർ പി.ആർ. സജീവ് എന്നിവർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രിവന്റീവ് ഓഫീസർ പി.ആർ.സജീവിൻ്റെ നേതൃത്വത്തിൽ ഉദയഗിരി-താളിപ്പാറ നടത്തിയ റെയ്‌ഡിൽ താളിപ്പാറ വീട്ടു പറമ്പിൽ ഷെഡ് കെട്ടി പ്രവർത്തിച്ചുവന്ന വാറ്റുകേന്ദ്രം തകർത്ത് 1350 ലിറ്റർ വാഷ്, 20 ലിറ്റർ ചാരായം, 2 നാടൻ തോക്ക് എന്നിവയുമായി ഉദയഗിരി അരങ്ങം സ്വദേശി റെജി എന്ന ബിനോയ് ജോസിനെ പിടികൂടി കേസെടുത്തു. റെയ്‌ഡിൽ പ്രിവന്റീവ് ഓഫീസർ കെ.ജി മുരളിദാസ്,പ്രിവന്റീവ് ഓഫീസർ (Gr)മാരായ ടി.ആർ.രാജേഷ്, കെ.കെ.സാജൻ ,സിവിൽ എക്സൈസ് ഓഫീസർമാരായ ടി.വി. മധു,വി.ധനേഷ്,പി ഷിബു,അരവിന്ദ്,വി.ശ്രീജിത്ത്‌, വനിതാ സിവിൽ എക്സൈസ് ഓഫീസർ മുനീറ മാടാളൻ, എക്‌സൈസ് ഡ്രൈവർ ജോജൻ എന്നിവർ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha