കര്‍ണാടക ആര്‍.ടി.സി കേരളത്തിലേക്കുള്ള അന്തര്‍ സംസ്​ഥാന സര്‍വിസുകള്‍ പുനരാരംഭിക്കുന്നു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 8 July 2021

കര്‍ണാടക ആര്‍.ടി.സി കേരളത്തിലേക്കുള്ള അന്തര്‍ സംസ്​ഥാന സര്‍വിസുകള്‍ പുനരാരംഭിക്കുന്നു

കര്‍ണാടക ആര്‍.ടി.സി കേരളത്തിലേക്കുള്ള അന്തര്‍ സംസ്​ഥാന സര്‍വിസുകള്‍ പുനരാരംഭിക്കുന്നു.കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.ബംഗളൂരു, മംഗളൂരു, മൈസൂരു, പുത്തൂര്‍ എന്നിവിടങ്ങളില്‍നിന്ന്​ കേരളത്തി​ന്റെ വിവിധ നഗരങ്ങളി​േലക്കുള്ള സര്‍വിസുകളാണ്​ യാത്രക്കാരുടെ തിരക്ക്​ പരിഗണിച്ച്‌​ ഘട്ടം ഘട്ടമായി പുനരാരംഭിക്കുന്നത്​.

കേരളത്തില്‍നിന്നുള്ള യാത്രക്കാര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ്​ നെഗറ്റിവ്​ സര്‍ട്ടിഫിക്കറ്റോ കോവിഡ്​ വാക്​സിന്‍ ഒറ്റത്തവണയെങ്കിലും സ്വീകരിച്ചതിന്റെ രേഖയോ കൈയില്‍ കരുതണം. വിദ്യാഭ്യാസ-വാണിജ്യ ആവശ്യങ്ങള്‍ക്കും മറ്റുമായി ദിനേന കര്‍ണാടകയിലേക്ക്​ കടക്കുന്നവര്‍ 15 ദിവസത്തിലൊരിക്കല്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്​റ്റ്​ നടത്തി നെഗറ്റിവ്​ സര്‍ട്ടിഫിക്കറ്റ്​ കരുതണം.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog