ആറളം ഫാമിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സി ഐ ടി യു ഫാം ഓഫീസുകൾക്ക് മുന്നിൽ സമരം സംഘടിപ്പിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ആറളം: ആറളം ഫാമിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സി ഐ ടി യു ഫാം ഓഫീസുകൾക്ക് മുന്നിൽ സമരം സംഘടിപ്പിച്ചു. ആറളം ഫാം വർക്കേഴ്സ് യൂണിയൻ സി ഐ ടി യു വിന്റെ നേതൃത്വത്തിലാണ് തൊഴിലാളികൾ പണിമുടക്കി സമരം നടത്തിയത്. സർക്കാർ പ്രഖ്യാപിച്ച വി ആർ എസ് നടപ്പിലാക്കുക,240 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ മുഴുവൻ കാഷ്വൽ തൊഴിലാളികളെയും സ്ഥിരപ്പെടുത്തുക, പിരിഞ്ഞ് പോയതൊഴിലാളികളുടെ ഗ്രാറ്റുവിറ്റി ഉടൻ നൽകുക, ജീവനക്കാർക്ക് ശമ്പള പരിഷ്ക്കരണം നടപ്പിലാക്കുക, തൊഴിലാളികൾക്ക് സർക്കാർ കൃഷി ഫാമിലെ ശമ്പള വ്യവസ്ഥ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

 ആറളം ഫാം മെയിൻ ഓഫീസിന് മുന്നിലും ബ്ലോക്ക് ഒന്ന്, ബ്ലോക്ക് 4, ബ്ലോക്ക് 5, ബ്ലോക്ക് 6, ബ്ലോക്ക് 8, കാർഷികനേഴ്സറി ഓഫീസ്, എന്നിവിടങ്ങളിലാണ് തൊഴിലാളികൾ പണിമുടക്കി സമരം നടത്തിയത് മെയിൻ ഓഫിസിന് മുന്നിൽ ആറളം ഫാം വർക്കേഴ്സ് യുണിയൻ സി ഐ ടി യു പ്രസിഡണ്ട് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്യ്തു . കെ.കെ ജനാർദ്ധനൻ അദ്ധ്യക്ഷനായി സി.ഐ ടി യു ഏരിയാ സെക്രട്ടറി ഇ. എസ് സത്യൻ, ഏരിയാ കമ്മിറ്റി അംഗം കെ.ബി. ഉത്തമൻ ,പി കെ രാമചന്ദ്രൻ , സീത വേലേരി തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് ഒന്നിൽ കെ.കെ. ജനാർദ്ധനനും ബ്ലോക്ക് നാലിൽ അശോകൻ ബ്ലോക്ക് ആറിൽ സി ഐ ടി യു ജില്ലാ വൈസ് പ്രസിഡണ്ട് വൈ വൈ മത്തായി, ബ്ലോക്ക് 8 ൽ ഏരിയാ കമ്മിറ്റി അംഗം കെ.ബി ഉത്തമൻ , കാർഷികനേഴ്സറിയിൽ സി.ഐ ടി യു എരീയാ സെക്രട്ടറി ഇ.എസ് സത്യൻ എന്നിവർ സമരം ഉദ്ഘാടനം ചെയ്യ്തു. രാമചന്ദ്രൻ പിള്ള, ശങ്കരൻ ഇ പി , രാജൻ, ബീനാ രഘു രമേശൻ ,സുമ, സാലി തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.
 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha