സംസ്ഥാനത്തെ എല്ലാ കടകളും ഇന്ന് തുറക്കും - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 19 July 2021

സംസ്ഥാനത്തെ എല്ലാ കടകളും ഇന്ന് തുറക്കും

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് നിയന്ത്രണങ്ങൾ നിലവിൽവന്ന മേയ് നാലിനുശേഷം ഇതാദ്യമായി കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കണക്കിലെടുക്കാതെ,സംസ്ഥാനത്തെ എല്ലാ കടകളും ഇന്ന് തുറക്കും.ട്രിപ്പിൾ ലോക്ക് ഡൗൺ ബാധകമായ പ്രദേശങ്ങളിലടക്കംഇന്ന് പ്രവർത്തനാനുമതിയുണ്ട്. പലചരക്ക്,മീൻ,പച്ചക്കറി,മാംസം,ബേക്കറി,പാൽ തുടങ്ങിയ കടകൾക്ക് പുറമെ ചെരുപ്പ് കട,ഫാൻസി സ്റ്റോർ, ജുവലറി, ഇലക്ട്രിക്, ഇലക്ട്രോണിക്സ് ഷോപ്പ്, ഗൃഹോപകരണ കടകൾ എന്നിവയ്ക്കും പ്രവർത്തിക്കാം. രാവിലെ ഏഴുമുതൽ രാത്രി എട്ടുവരെയാണ് സമയം.രോഗ വ്യാപന നിരക്ക് കുറവുള്ള എ,ബി മേഖലകളിലെ ബാർബർഷോപ്പുകൾ, ബ്യൂട്ടിപാർലറുകൾ എന്നിവയ്ക്കും ഇന്ന് പ്രവർത്തിക്കാം. നിയന്ത്രണം ആരംഭിച്ചതിനുശേഷം ഇതാദ്യമായാണ് ബ്യൂട്ടി പാർലറുകൾ തുറക്കുന്നത്. ഇലക്ട്രോണിക്സ് റിപ്പയർ സ്ഥാപനങ്ങൾക്കും തുറക്കാം.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog