അമിതമായ മയക്കുമരുന്ന് ഉപയോഗവും ലൈംഗിക പീഡനവും; സംഭവത്തിന് പിന്നില്‍ വന്‍ ലഹരിമരുന്ന് സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് പൊലീസ് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 8 July 2021

അമിതമായ മയക്കുമരുന്ന് ഉപയോഗവും ലൈംഗിക പീഡനവും; സംഭവത്തിന് പിന്നില്‍ വന്‍ ലഹരിമരുന്ന് സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് പൊലീസ്


 

 
പാലക്കാട് : പട്ടാമ്പിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി ലൈംഗികമായി പീഡിപ്പിച്ചെന്ന് കാട്ടി മുഖ്യമന്ത്രിയ്ക്കും സംസ്ഥാന പോലീസ് മേധാവിയ്ക്കും മാതാവ് നേരിട്ട് പരാതി നല്‍കിയതോടെയാണ് ഞെട്ടിക്കുന്ന വാര്‍ത്ത പുറത്ത് വരുന്നത്.

വിവാഹവാഗ്ദാനവും ജോലി തരാമെന്ന ഉറപ്പും നല്‍കിയശേഷം തുടര്‍ച്ചയായി മയക്കുമരുന്നുനല്‍കി ദിവസങ്ങളോളം കുട്ടിയെ പീഡനത്തിനിരയാക്കി എന്നാണ് അമ്മയുടെ പരാതി. സമീപ വാസികള്‍ ഉള്‍പ്പെടെയുള്ള രണ്ട് പേര്‍, സമൂഹിക മാധ്യമങ്ങളില്‍ പരിചയപ്പെട്ടവര്‍ കണ്ടാലറിയുന്നവര്‍ എന്നിവര്‍ക്ക് എതിരെയാണ് അമ്മയുടെ പരാതി.സംഭവത്തിന് പിന്നില്‍ വന്‍ ലഹരിമരുന്ന് സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് പൊലീസ് നിഗമനം. രണ്ട് വര്‍ഷത്തോളം തുടര്‍ച്ചയായി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന വെളിപ്പെടുത്തലും മാരക മയക്കുമരുന്ന് നല്‍കിയ സാഹചര്യവുമാണ് പൊലീസിനെ ഇത്തരം ഒരു നിഗമനത്തിലേക്ക് നയിക്കുന്നത്. അതിനിടെ പ്രതികളില്‍ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അഭിലാഷ്, നൗഫല്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തയിട്ടില്ല. അറസ്റ്റ് ഉടനുണ്ടാവുമെന്നാണ് സൂചന. പ്രതികളുടെ വലയില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. പെണ്‍കുട്ടിയുടെ മൊഴിയിലും ഇത് സംബന്ധിച്ച സൂചനയുണ്ട് എന്നാണ് പൊലീസ് പറയുന്നത്.

അമിതമായ മയക്കുമരുന്ന് ഉപയോഗവും ലൈംഗികപീഡനവും മൂലം കുട്ടിയുടെ ആരോഗ്യനില തകരാറിലാണെന്നും കുട്ടിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളെജില്‍ ചികില്‍സ തേടിയിരുന്നെന്നും അമ്മ പറയുന്നു. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച 25കാരനെ കുറിച്ചു അമ്മ വിവരം നല്‍കിയിട്ടുണ്ട്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog