മിൽമാ പാലിന് വില കൂട്ടുന്നു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 8 July 2021

മിൽമാ പാലിന് വില കൂട്ടുന്നു


മിൽമാ പാലിന് വില കൂട്ടുന്നു. പാൽ ലിറ്ററിന് അഞ്ച് രൂപ കൂട്ടാനാണ് സർക്കാരിന് ശുപാർശ നൽകിയത്. വിഷയത്തിൽ മിൽമയും ക്ഷീരവികസന വകുപ്പും സർക്കാരും ചേർന്നാണ് തീരുമാനമെടുക്കുക.

ലോക്ക്ഡൗണും കൊവിഡ് സാഹചര്യമെല്ലാം വന്നതോടെ ക്ഷീരകർഷകർ പ്രതിസന്ധിയിലായി. ഇവരുടെ പ്രതിസന്ധി കണക്കിലെടുത്താണ് പാൽ വില കൂട്ടാൻ തീരുമാനിച്ചത്. കാലിത്തീറ്റയ്ക്ക് ഉൾപ്പെടെ വില കൂടിയ സാഹചര്യത്തിലാണ് ശുപാർശ.

മിൽമാ പായ്ക്കറ്റ് പാലിന്റെ വില വർധന ഉടൻ തന്നെയുണ്ടാകുമെന്നാണ് മിൽമാ ചെയർമാൻ നൽകുന്ന സൂചന.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog