പേരാവൂര്‍ തെരു മൊയാല്‍ റോഡിന്റെ ഉദ്ഘാടനം എംഎല്‍എ അഡ്വ സണ്ണി ജോസഫ് നിര്‍വഹിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Friday, 9 July 2021

പേരാവൂര്‍ തെരു മൊയാല്‍ റോഡിന്റെ ഉദ്ഘാടനം എംഎല്‍എ അഡ്വ സണ്ണി ജോസഫ് നിര്‍വഹിച്ചു

പേരാവൂര്‍:2020-21 വര്‍ഷത്തെ എംഎല്‍എ അഡ്വക്കേറ്റ് സണ്ണി ജോസഫിന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ആറ് ലക്ഷം രൂപ ചെലവില്‍ കോണ്‍ക്രീറ്റ് പ്രവൃത്തി പൂര്‍ത്തീകരിച്ച പേരാവൂര്‍ തെരു മൊയാല്‍ റോഡിന്റെ ഉദ്ഘാടനം എംഎല്‍എ അഡ്വ സണ്ണി ജോസഫ് നിര്‍വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാല്‍ അധ്യക്ഷനായി.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രീത ദിനേശന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷാ ബാലകൃഷ്ണന്‍,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം ഷൈലജ ടീച്ചര്‍, മുന്‍ പഞ്ചായത്ത് അംഗം സുരേഷ് ചാലാറത്ത്,അനൂപ് മുരിക്കന്‍, എം.പി സണ്ണി തുടങ്ങിയവര്‍ സംബന്ധിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog