അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഷാജിക്കെതിരായ അന്വേഷണം കര്‍ണാടകയിലേക്ക് നീളുന്നു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 17 July 2021

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഷാജിക്കെതിരായ അന്വേഷണം കര്‍ണാടകയിലേക്ക് നീളുന്നു

കര്‍ണാടകയിലെ ഷാജിയുടെ സ്വത്ത് വിവരം പരിശോധിക്കും. വിവരങ്ങള്‍ തേടി വിജിലന്‍സ് കര്‍ണാടക രജിസ്‌ട്രേഷന്‍ വിഭാഗത്തെ സമീപിക്കും. കര്‍ണാടകയിലെ ഇഞ്ചി കൃഷിയെ പറ്റിയും അന്വേഷിക്കും. അന്വേഷണത്തില്‍ വയനാട്ടില്‍ ഷാജിയുടെ ലക്ഷ്യം ടൂറിസമായിരുന്നുവെന്നാണ് സൂചന. വയനാട്ടില്‍ കൃഷിഭൂമി അല്ല ഷാജി വാങ്ങിയതെന്നും കണ്ടെത്തി.
അതേസമയം ഷാജി വീട് നിര്‍മ്മിച്ചത് സ്ഥലം കയ്യേറിയെന്ന് കണ്ടെത്തിയത്. കെ എം ഷാജിയുടെ വീടിന് പുതിയ ഉടമകള്‍ ഉള്ളതായും തെളിഞ്ഞു. ക്രമപ്പെടുത്താനുള്ള അപേക്ഷ നല്‍കിയത് ആശാ ഷാജിക്കൊപ്പം രണ്ട് പേര്‍ കൂടിചേര്‍ന്നാണ്. സമീപത്തെ രണ്ട് സ്ഥലമുടകളാണ് അപേക്ഷ നല്‍കിയിരുന്നത്. ഇതോടെ ഇവരുടെ ഭൂമി കയ്യേറിയാണ് ഷാജി വീട് നിര്‍മ്മിച്ചതെന്ന് വ്യക്തമായിരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog