യൂത്ത് കോൺഗ്രസ്സ് മട്ടന്നൂരിൽ "ശുഹൈബ് യൂത്ത് ഭവൻ" പദ്ധതിയുടെ ഭാഗമായി വീടുകൾ നിർമ്മിച്ചു നൽകുന്നു. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 30 July 2021

യൂത്ത് കോൺഗ്രസ്സ് മട്ടന്നൂരിൽ "ശുഹൈബ് യൂത്ത് ഭവൻ" പദ്ധതിയുടെ ഭാഗമായി വീടുകൾ നിർമ്മിച്ചു നൽകുന്നു.


മട്ടന്നൂർ : യൂത്ത് കോൺഗ്രസ്സ് മട്ടന്നൂർ അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയോജക മണ്ഡലത്തിലെ ഭവനരഹിതരായവർക്ക്‌ രക്തസാക്ഷി ശുഹൈബ് എടയന്നൂരിന്റെ സ്മരണാർത്ഥം വീടുകൾ നിർമ്മിച്ചു നൽകുന്നു. "ശുഹൈബ് യൂത്ത് ഭവൻ" ഭവനപദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടത്തിൽ മൂന്ന് വീടുകളാണ് നിർമ്മിച്ചു നൽകുകയെന്ന് യൂത്ത് കോൺഗ്രസ്സ് മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഫർസിൻ മജീദ് അറിയിച്ചു.
കിടപ്പ് രോഗികൾ, വിധവകൾ, രക്ഷിതാക്കൾ ഇല്ലാത്ത കുട്ടികൾ എന്നിവർക്കാണ് മുൻഗണനയെന്നും അർഹരായവർ യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റുമായി ബന്ധപ്പെട്ട ശേഷം

📲9995011449 l 9947741517 

വാട്സ്ആപ്പ് നമ്പറുകളിലേക്ക് അപേക്ഷകൾ 1 - 08 - 2021 ഞായറാഴ്ച രാത്രി 8 മണിക്ക് മുന്നായി സമർപ്പിക്കണമെന്നും യൂത്ത് കോൺഗ്രസ്സ് ഭാരവാഹികൾ അറിയിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog