രാജ്യത്ത് പെട്രോൾ-ഡീസൽ വില വീണ്ടും കൂടി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 3 July 2021

രാജ്യത്ത് പെട്രോൾ-ഡീസൽ വില വീണ്ടും കൂടി


സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോൾ ലിറ്ററിന് 35 പൈസയാണ് ഇന്ന് വര്‍ധിപ്പിച്ചിരിക്കുന്നത്. അതേസമയം ഡീസൽ വിലയിൽ ഇന്ന് മാറ്റമില്ല. തിരുവനന്തപുരത്താണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന വില. പെട്രോള്‍ വില 101 രൂപ 14 പൈസയായി. കോഴിക്കോട് പെട്രോള്‍ വില നൂറിലേക്ക് അടുക്കുകയാണ്. 99.65 രൂപയാണ് ഒരു ലിറ്റർ പെട്രോളിന് ഇന്നത്തെ വില.
രാജ്യത്ത് 11 സംസ്ഥാനങ്ങളിൽ ഇതിനോടകം പെട്രോള്‍, ഡീസല്‍ വില മൂന്നക്കം കടന്നു. വെള്ളിയാഴ്ച 33 പൈസ മുതല്‍ 37 പൈസ വരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെട്രോളിന് കൂടിയത്. രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക, ജമ്മു കശ്മീര്‍, ഒഡിഷ, തമിഴ്നാട്, ലഡാക്ക് എന്നിവിടങ്ങളിലാണ് പെട്രോള്‍ വില നൂറിന് മുകളിലെത്തിയത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog