സ്ത്രീധന പീഡനത്തെ തുടർന്ന് കാർമ്മൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിയെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സന്ദർശിച്ചു. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 3 July 2021

സ്ത്രീധന പീഡനത്തെ തുടർന്ന് കാർമ്മൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിയെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സന്ദർശിച്ചു.

ആലുവ : സ്ത്രീധന പീഡനത്തെ തുടർന്ന് കാർമ്മൽ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന യുവതിയെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സ്ഥലം എംഎൽഎ അൻവർ സാദത്തിനൊപ്പം സന്ദർശിച്ചു. തീർത്തും ദൗർഭാഗ്യകരമായ ഈ സംഭവത്തിന്റെ വിവരങ്ങൾ ലഭിച്ചിട്ടും ചാനലുകളിൽ വാർത്ത വരുന്നതുവരെ ഇടപെടാതിരുന്നത് പോലീസിന്റെ ഭാഗത്തുനിന്നുള്ള കുറ്റകരമായ അനാസ്ഥയാണെന്നും ഇത് പ്രതിയെ രക്ഷപെടുന്നതിനു സഹായിച്ചു എന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് ഇത്രയേറെ സംസാരിക്കുന്ന ഈ കാലത്ത് ആഭ്യന്തര വകുപ്പും സർക്കാരും കാണിക്കുന്ന അലംഭാവം ചർച്ച ചെയ്തു ആരോപണവിധേയരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം. സ്ത്രീ സുരക്ഷയെ കുറിച്ച് എപ്പോഴും വാചാലനാകുന്ന മുഖ്യമന്ത്രി അദ്ദേഹത്തിന്റെ വകുപ്പിന് താഴെ നടക്കുന്നത് അറിയാത്തത് അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവിന്റെ ‘മകൾക്കൊപ്പം’ എന്ന ക്യാംപയിൻ കേരളത്തിന്റെ പൊതുസമൂഹവും മാധ്യമങ്ങളും ഇതിനോടകം തന്നെ ഏറ്റെടുത്ത് കഴിഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog