തൊഴിലില്ലായ്മക്കെതിരെയുള്ള ദേശീയ കൺവെൻഷൻ:വിളംമ്പര പൊതുയോഗം സംഘടിപ്പിച്ചു: - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 16 July 2021

തൊഴിലില്ലായ്മക്കെതിരെയുള്ള ദേശീയ കൺവെൻഷൻ:വിളംമ്പര പൊതുയോഗം സംഘടിപ്പിച്ചു:തൊഴിലില്ലായ്മ രൂക്ഷമാക്കിയ കേന്ദ്ര-സംസ്ഥാന സർക്കാർ നയങ്ങൾക്കെതിരെ എ.ഐ.ഡി. വൈ.ഒ (All India Democratic Youth Organization) ജൂലൈ 18 ന് സംഘടിപ്പിച്ചിരിക്കുന്ന ദേശീയ കൺവൻഷന്റെ ( ഓൺലൈൻ ) പ്രചരണാർത്ഥം കണ്ണൂർ പഴയ ബസ് സ്റ്റാന്റിൽ വച്ച് വിളംമ്പര പൊതുയോഗം സംഘടിപ്പിച്ചു. 
പരിപാടിയിൽ AIDYO ജില്ലാ പ്രസിഡന്റ് അഡ്വ.പി.സി വിവേക് അധ്യക്ഷനായി.
AIDYO ജില്ലാ സെക്രട്ടറി അഡ്വ. ഇ. സനൂപ് മുഖ്യ പ്രസംഗം നടത്തി. അകിൽ മുരളി, അഡ്വ.ആർ.അപർണ, രശ്മി രവി
സുഹൈൽ പി.കെ എന്നിവർ പ്രസംഗിച്ചു.

ജൂലൈ 18 ന് നടക്കുന്ന കൺവൻഷൻ ശ്രീ.ആനന്ദ് മോഹൻ മാത്തൂർ (മുൻ അഡ്വ.ജനറൽ) ഉദ്ഘാടനം ചെയ്യും. എ. രാമാഞ്ജനപ്പ(AIDYO ദേശീയ പ്രസിഡന്റ്) മുഖ്യ പ്രസംഗം നടത്തും. പ്രതിഭാ നായിക് (AIDYO ദേശീയ സെക്രട്ടറി) അധ്യക്ഷയാവും.വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥി തൊഴിലന്വേഷക സംഘടനാ നേതാക്കളും പ്രമുഖ വ്യക്തിത്വങ്ങളും കൺവൻഷനിൽ പങ്കെടുക്കും

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog