വളര്‍ത്തു മൃഗങ്ങളുമായി ഇടപഴകുമ്പോള്‍ ജാഗ്രാത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 12 July 2021

വളര്‍ത്തു മൃഗങ്ങളുമായി ഇടപഴകുമ്പോള്‍ ജാഗ്രാത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍

പകര്‍ച്ചവ്യാധികളില്‍ ഭൂരിപക്ഷവും ജന്തുജന്യ രോഗങ്ങളാണെന്നും അതുകൊണ്ടുതന്നെ വളര്‍ത്തു മൃഗങ്ങളുമായി ഇടപഴകുമ്പോള്‍ ജാഗ്രാത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായണ നായിക് പറഞ്ഞു. ജന്തുജന്യ രോഗ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ആരോഗ്യവകുപ്പിന്റെയും ആരോഗ്യ കേരളം, മൃഗസംരക്ഷണ വകുപ്പ് എന്നിവയുടെയും ആഭിമുഖ്യത്തില്‍ ജന്തുജന്യ രോഗങ്ങളും സ്വീകരിക്കേണ്ട മുന്‍കരുതലുകളും എന്ന വിഷയത്തില്‍ നടന്ന വെബിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പേ വിഷബാധ, കുരങ്ങു പനി, എലിപ്പനി, വെസ്റ്റ്നൈല്‍ ഫീവര്‍, സ്‌ക്രബ്ബ് ടൈഫസ് എന്നിവയാണ് സാധാരണയായി കാണപ്പെടുന്ന ജന്തുജന്യ രോഗങ്ങള്‍. മൃഗങ്ങളുമായും അവരുടെ ശരീര സ്രവങ്ങളുമായും സമ്പര്‍ക്കം, മൃഗങ്ങളുടെ വാസസ്ഥലം, തൊഴുത്ത്, ഫാമുകള്‍ എന്നിവിടങ്ങളിലുള്ള ഇടപെടലുകള്‍, വളര്‍ത്ത് മൃഗങ്ങളുടെ പരിപാലനം തുടങ്ങിയ കാര്യങ്ങളില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം. മൃഗങ്ങളുമായി ഇടപെട്ടുകഴിഞ്ഞാല്‍ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകണം. മുഖത്തോട് ചേര്‍ത്ത് മൃഗങ്ങളെ ഓമനിക്കരുത്. അഞ്ച് വയസ്സില്‍ താഴെയും 65 വയസ്സിനു മുകളിലും പ്രായമുള്ളവര്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവര്‍ മൃഗങ്ങളോട് അടുത്ത് ഇടപഴകുമ്പോള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ഡി എം ഒ അറിയിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog