കേളകം:മഞ്ഞളാംപുറം യുപി സ്കൂള്‍ ജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ സുമനസുകളുടെ സഹായത്തോടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് നല്കുന്ന സ്മാര്‍ട്ട് ഫോണുകളുടെ ഒന്നാംഘട്ടവിതരണം എംഎല്‍എ സണ്ണി ജോസഫ് നിര്‍വഹിച്ചു.സ്കൂള്‍ മാനേജര്‍ ഫാദര്‍ ജോസഫ് കുരീക്കാട്ടില്‍ അധ്യക്ഷനായി.വാര്‍ഡ് മെമ്പര്‍ സുനിത വാത്യാട്ട്, ഹെഡ്മാസ്റ്റര് മാത്യു ജോസഫ്,ബാബു വാത്യാട്ട്,പൈലി വാത്യാട്ട്,ജോസ് വാത്യാട്ട്, ബിനിത രമേശ്, കെ. എം ലിസി, , ഗ്രെയ്സ് ഷാലറ്റ് ആന്റണി തുടങ്ങിയവര്‍ സംബന്ധിച്ചു.ഒന്നാംഘട്ടത്തില്‍ 17 കുട്ടികള്‍ക്കാണ് സ്മാര്‍ട്ട് ഫോണ്‍ വിതരണം ചെയ്തത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു