എടിഎമ്മുകൾ പൂട്ടുന്നു; കോവിഡ്‌ അവസരമാക്കി ബാങ്കുകൾ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



തിരുവനന്തപുരം : കോവിഡും മോഷണവും ചൂണ്ടിക്കാണിച്ച്‌ ബാങ്കുകൾ എടിഎമ്മുകൾ പൂട്ടുന്നു. എടിഎമ്മുകളിൽ‌ സ്പർശിക്കുന്നതിലൂടെ രോഗം പകരാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന്‌ ജനങ്ങൾ പണമെടുക്കുന്നത്‌ കുറച്ചിരുന്നു. ബാങ്കുകളിൽ നേരിട്ടെത്തി പണം പിൻവലിക്കുന്ന രീതി വർധിച്ചു. ഡിജിറ്റൽ ഇടപാടുകൾ വർധിച്ചതും റിസർവ്‌ ബാങ്ക്‌ അന്തർബാങ്ക്‌ നിരക്ക്‌ വർധിപ്പിച്ചതും എടിഎമ്മുകളുടെ പ്രവർത്തനത്തെ ബാധിച്ചു.

പ്രവർത്തനരഹിത എടിഎമ്മിന്റെ കേടുപാട്‌ തീർക്കുന്നില്ല. എസ്‌ബിഐയുടെ സിഡിഎമ്മുകൾ അടുത്തകാലത്ത്‌ അടിച്ചിട്ടിരുന്നു. സോഫ്‌ട്‌വെയർ പരിഷ്കരണമാണെന്നാണ്‌ ‌ അറിയിച്ചത്‌. ആയിരക്കണക്കിന്‌ എടിഎമ്മുകൾ
പ്രവർത്തനരഹിതമായതിലൂടെ നോട്ടു നിരോധനത്തെ തുടർന്നുണ്ടായ സാഹചര്യമാണ്‌രാജ്യത്താകെയുള്ളത്‌

2018 വരെ ഏറ്റവും കൂടുതൽ ‘ എടിഎം വ്യാപ്തി ’ ഉണ്ടായിരുന്ന സംസ്ഥാനമാണ്‌ കേരളം. പൊതുമേലയിൽ 6028, സ്വകാര്യ മേഖലയിൽ 3613, വൈറ്റ്‌ ലേബൽ 490ഉം ഉൾപ്പെടെ 10356 എടിഎമ്മാണ്‌ ഇപ്പോഴുള്ളത്‌. ഇതിൽ നല്ലൊരു ശതമാനം പ്രവർത്തിക്കുന്നില്ല. കൃത്യമായ കണക്ക്‌ ബാങ്കുകൾ പുറത്തുവിടുന്നുമില്ല.
ആധുനിക ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ എടിഎമ്മുകളിൽ നിന്ന്‌ ലക്ഷക്കണക്കിന്‌ രൂപ മോഷ്ടിക്കുന്നതും ബാങ്കുകളെ കുഴപ്പിക്കുന്നുവെന്ന്‌ മുതിർന്ന ബാങ്ക്‌ ഓഫീസർ പറഞ്ഞു. അടുത്തിടെ 62 ലക്ഷം രൂപ ചെന്നൈ നഗരത്തിൽനിന്ന്‌ മാത്രം മോഷ്ടിച്ചു‌. 10‌ സംസ്ഥാനത്ത്‌ ഈ വിധത്തിലുള്ള മോഷണസാധ്യതയുണ്ടെന്നാണ്‌ കഴിഞ്ഞ ദിവസം നാഗ്‌പുരിൽ പൊലീസ്‌ പറഞ്ഞത്‌.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha