പരിക്കളത്ത് ട്രാൻസ്ഫോർമർ കത്തിനശിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 15 July 2021

പരിക്കളത്ത് ട്രാൻസ്ഫോർമർ കത്തിനശിച്ചു

പരിക്കളം: പരിക്കളം യു.പി. സ്കൂളിന് സമീപത്തെ വൈദ്യുത ട്രാൻസ്ഫോർമറിന് തീപിടിച്ച് കത്തിനശിച്ചു. ശക്തമായ കാറ്റിൽ കയനി കോളനി റോഡിലെ മരം വൈദ്യുതി ലൈനിനുമുകളിൽ പൊട്ടിവീണ് കമ്പികൾ കൂട്ടിമുട്ടിയതാണ് തീ പടരാൻ ഇടയാക്കിയത്. പരിക്കളം, കയനി, തേർമല പ്രദേശത്ത് വൈദ്യുതി വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. 60 ഓളം പേർക്ക് കോവിഡ് രോഗം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് അടച്ചിട്ട കുംഭങ്ങോട് കോളനിയിൽ ഉൾപ്പടെ വൈദ്യുതി നിലച്ചു. വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്നതിന് അടിയന്തര നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. മുണ്ടാനൂരിൽ മലയോര ഹൈവേയിൽ മരം കടപുഴകിവീണു. ഇരിട്ടിയിൽനിന്നെത്തിയ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് മരം മുറിച്ചുമാറ്റി ഗതാഗത തടസ്സം ഒഴിവാക്കി

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog