അഗതികൾക്കും,അനാഥകൾക്കുംകാരുണ്യ സ്പർശവുമായി,അഭയം വിമൻസ് ചാരിറ്റബിൾ ട്രസ്റ്റ്. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 8 July 2021

അഗതികൾക്കും,അനാഥകൾക്കുംകാരുണ്യ സ്പർശവുമായി,അഭയം വിമൻസ് ചാരിറ്റബിൾ ട്രസ്റ്റ്.

തളിപ്പറമ്പ്: സമൂഹത്തിൽ അവശതയനുഭവിക്കുന്ന, അഗതികളുടേയും, വിധവക ളുടേയും അനാഥ കുട്ടികളുടേയും 
ഉന്നമനം ലക്ഷ്യമിട്ട് കൊണ്ട്, തളിപ്പറമ്പ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന,വനിതാ കൂട്ടായ്മയായ അഭയം വിമൻസ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ വിതരണം ചെയ്യുന്ന  വിവിധ പദ്ധതികളുടെ  ഉദ്ഘാടനം , തളിപ്പറമ്പ് മുൻസിപ്പൽ വൈസ് ചെയർമാൻ കല്ലിങ്കീൽ  പത്മനാഭൻ നിർവ്വഹിച്ചു. നിർധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പoനത്തിന് വേണ്ട സ്മാർട്ട് ഫോണുകളുടെ വിതരണം
നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.പി.ഖദീജ നിർവ്വഹിച്ചു. കൂടാതെ ഓർഫൻ കെയർ വിദ്യാർത്ഥികൾക്കുള്ള പെരുന്നാൾ കിറ്റ്, സ്കൂൾ കിറ്റ്,
അഗതികൾക്കുള്ള കോവിഡ് കാല ധനസഹായം എന്നിവയും വിതരണം ചെയ്തു. 
    അഭയം വിമൻസ് ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡണ്ട് പി.വി.ഫസീന അധ്യക്ഷത വഹിച്ചു. കെ.എൻ.എം. തളിപ്പറമ്പ് മണ്ഡലം പ്രസിഡണ്ട്  അലി ശ്രീകണ്ഠപുരം, സെക്രട്ടറി എം.പി.നിസാമുദ്ധീൻ, ഈലാഫ് മണ്ഡലം കൺവീനർ നൗഫൽ കൊടിയിൽ, ഐ.എസ്.എം മണ്ഡലം സെക്രട്ടറി എം.സി.സിനാൻ, കൊടിയിൽ മുഹമ്മദ് കുഞ്ഞി, പി.ഇസ്മായിൽ,
കുഞ്ഞാമിന, സൈറാബാനു, നജ്മ ബാനു, റഹ്മത്ത് ബശീർ, മൈമൂനത്ത് തുടങ്ങിയവർ സംസാരിച്ചു.
      ട്രസ്റ്റ് സെക്രട്ടറി പി.നബീല സ്വാഗതവും, കെ.മുബീന നന്ദിയും പറഞ്ഞു.
         
      ഫോട്ടോ അടിക്കുറിപ്പ്
തളിപ്പറമ്പ് അഭയം വിമൻസ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ വിതരണം ചെയ്യുന്ന വിവിധ സഹായ പദ്ധതികളുടെ ഉദ്ഘാടനം
മുൻസിപ്പൽ വൈസ് ചെയർമാൻ
കല്ലിങ്കൽ പത്മനാഭൻ നിർവ്വഹിച്ച് സംസാരിക്കുന്നു. 

 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog