സംസ്ഥാനത്ത് നാളെ മദ്യവിൽപന ശാലകൾ തുറക്കും - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 17 July 2021

സംസ്ഥാനത്ത് നാളെ മദ്യവിൽപന ശാലകൾ തുറക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ മദ്യവിൽപന ശാലകൾ തുറക്കും. ലോക്ക് ഡൗൺ ഇളവുകളുള്ള ഇടങ്ങളിലാകും മദ്യവിൽപന ശാലകൾ തുറന്നു പ്രവർത്തിക്കുക. രാവിലെ ഒൻപത് മണി മുതൽ രാത്രി ഏഴ് മണി വരെയായിരിക്കും പ്രവർത്തന സമയം.പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് മൂന്ന് ദിവസങ്ങളിൽ ലോക്ക് ഡൗൺ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നാളെ മദ്യവിൽപന ശാലകൾ തുറന്നു പ്രവർത്തിക്കുക. എ, ബി, സി കാറ്റഗറിയിലുള്ള പ്രദേശങ്ങളിലായിരിക്കും ഇളവ്. ഡി കാറ്റഗറിയിലുള്ള പ്രദേശത്ത് ഇളവ് ബാധകമായിരിക്കില്ല.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog