സംസ്ഥാനത്ത് ഇന്ന് മുതൽ പുതിയ നിയന്ത്രണങ്ങളും ഇളവുകളും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


സംസ്ഥാനത്ത്​ കൂടുതല്‍ കടുപ്പിച്ച ലോക്​ഡൗണ്‍ നിയന്ത്രണങ്ങളും ഇളവുകളും ഇന്ന്​ മുതല്‍​ പ്രാബല്യത്തില്‍ വരും. രോഗസ്ഥിരീകരണ നിരക്കി​െന്‍റ (ടി.പി.ആര്‍) അടിസ്ഥാനത്തില്‍ നാല്​ മേഖലകളായി തിരിച്ച്‌​ പ്രാദേശികതലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളാണ്​ ഏര്‍പ്പെടുത്തിയത്​.

 

തുടക്കത്തില്‍ ടി.പി.ആര്‍ 30 ശതമാനത്തിന്​ മുകളിലുള്ളവക്കായിരുന്നു കടുത്ത നിയന്ത്രണമുണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ ​18 ശതമാനത്തിന്​ മുകളിലുള്ള മേഖലകളില്‍ ട്രിപ്ള്‍ ലോക്​ഡൗണ്‍ ആണ്​.ടി.പി.ആര്‍ ആറ്​ ശതമാനത്തില്‍ താഴെയുള്ള ഇടങ്ങളാണ്​ ഇപ്പോള്‍ എ കാറ്റഗറിയിലുള്ളത്​. നേര​േത്ത ഇത്​ എട്ട്​ ആയിരുന്നു. 12 മുതല്‍ 18 വരെ സി കാറ്റഗറിയിലും 18 ന്​ മുകളിലാണെങ്കില്‍ ഡി കാറ്റഗറിയിലുമാണ്​.

സി, ഡി കാറ്റഗറിയിലുള്ള മേഖലകളില്‍ കര്‍ശനമായ നിയന്ത്രണങ്ങളാണുള്ളത്​. എ, ബി മേഖലകളില്‍ ഇളവുകളുണ്ട്​.

*നിയന്ത്രണങ്ങളും ഇളവുകളും  

▪️ബസുകളില്‍ അനുവദിച്ചതില്‍ കൂടുതല്‍ യാത്രക്കാര്‍ പാടില്ല
▪️ബി വിഭാഗം നിയന്ത്രണമുള്ളിടത്ത്​ (ടി.പി.ആര്‍. 6-12) ഒാ​േട്ടാ അനുവദിക്കും. ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട്​ പേര്‍ക്കാണ്​ അനുമതി
▪️മെട്രോ റെയില്‍ സര്‍വിസിന്​ അനുമതി
▪️അന്തര്‍സംസ്ഥാന യാത്രക്ക്​ കോവിഡ്​ നെഗറ്റിവ്​ സര്‍ട്ടിഫിക്കറ്റ്​ നിര്‍ബന്ധം
▪️മൂന്നാംതരംഗ സാഹചര്യത്തില്‍ റെയില്‍വേ സ്​റ്റേഷനുകള്‍, അതിര്‍ത്തി ചെ​ക്​പോസ്​റ്റുകള്‍ എന്നിവിടങ്ങളില്‍ പരിശോധന ശക്തമാക്കും. ഇതിനായി റെയില്‍വേ സ്​റ്റേഷനുകള്‍ അതിര്‍ത്തികള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്താന്‍ കലക്​ടര്‍മാര്‍ക്ക്​ നിര്‍ദേശം നല്‍കി
▪️കോവിഡ്​ ബാധിച്ച്‌​ മരിക്കുന്നവരുടെ മൃതദേഹം വീടുകളില്‍ കൊണ്ടുപോകാന്‍ അനുമതി. മതപരമായ ചടങ്ങുകളും നടത്താം
കോവിഡ്​ ബാധിച്ച്‌​ മരിച്ചവരുടെ ബാങ്ക്​ വായ്​പ മുടങ്ങിയെങ്കില്‍ ജപ്​തി നിര്‍ത്തി​െവക്കും
▪️ആയുഷ്​, ഹോമിയോ, ഫാര്‍മസി വിദ്യാര്‍ഥികളുടെ വാക്സിനേഷന്‍ പൂര്‍ത്തീകരിക്കും.
▪️ഹോം സ്​റ്റേകള്‍, സര്‍വിസ് വില്ലകള്‍, ഗൃഹശ്രീ യൂനിറ്റുകള്‍, ഹൗസ് ബോട്ടുകള്‍, മോട്ടോര്‍ ബോട്ടുകള്‍, ടൂര്‍ ഗൈഡുകള്‍, ടൂറിസ്​റ്റ്​ ടാക്സി ഡ്രൈവര്‍മാര്‍, ടൂര്‍ ഓപറേറ്റര്‍മാര്‍ എന്നിവരെ 18 മുതല്‍ 45 വയസ്സ് വരെയുള്ളവരിലെ വാക്സിനേഷന്‍ മുന്‍ഗണനാപ്പട്ടികയില്‍ ഉള്‍പ്പെടുത്തും.
▪️ആയുഷ്, ഹോമിയോ മെഡിക്കല്‍ വിദ്യാര്‍ഥികള്‍, ഫാര്‍മസി കോഴ്സ് വിദ്യാര്‍ഥികള്‍ക്കും പരിഗണന

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha