തന്റെ അക്കൗണ്ടിലേയ്ക്ക് ഒഴുകിയെത്തുന്ന കോടികളുടെ ഉറവിടം വെളിപ്പെടുത്തി ബിനീഷ് കോടിയേരി :ബിസിനസ്സിനെ കുറിച്ചും പരാമര്‍ശം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Friday, 9 July 2021

തന്റെ അക്കൗണ്ടിലേയ്ക്ക് ഒഴുകിയെത്തുന്ന കോടികളുടെ ഉറവിടം വെളിപ്പെടുത്തി ബിനീഷ് കോടിയേരി :ബിസിനസ്സിനെ കുറിച്ചും പരാമര്‍ശം
ബംഗളൂരു: ബിനീഷ് കോടിയേരി തന്റെ അക്കൗണ്ടിലുള്ള കോടികള്‍ വരുന്ന പണത്തിന്റെ ഉറവിടം വെളിപ്പെടുത്തി. പിതാവിനെ ശുശ്രൂഷിക്കുന്നതിന്റെ ഭാഗമായി സമര്‍പ്പിച്ച ജാമ്യ ഹര്‍ജി പരിഗണിക്കവെയാണ് ബിനീഷ് ഇക്കാര്യം കര്‍ണാടക ഹൈക്കോടതിയെ അറിയിച്ചത്. നിയമപ്രകാരമുള്ള ആദായ നികുതി താന്‍ കൃത്യമായി അടച്ചിട്ടുണ്ടെന്ന് ബിനീഷ് കോടതിയില്‍ അറിയിച്ചു.

Read Also : കേരളത്തിലെ പ്രമുഖ വിമാനത്താവളം കേന്ദ്രീകരിച്ച് സ്വര്‍ണക്കടത്തും ഹണിട്രാപ്പും : കെണിയില്‍ വീണത് നിരവധി പ്രവാസികള്‍

‘വ്യാപാരം, ക്രിക്കറ്റ് ക്ലബ് നടത്തിപ്പ്, സിനിമ അഭിനയം എന്നിവ തന്റെ തൊഴിലാണ്. അതില്‍ നിന്നു വന്ന പണമാണ് അക്കൗണ്ടിലെത്തിയത്’- ബിനീഷ് കോടിയേരി പറഞ്ഞു. അതേസമയം, അക്കൗണ്ടിലെ തുക മുഴുവന്‍ ബിനീഷിന്റെ വരുമാനമല്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ജാമ്യഹര്‍ജി പരിഗണിക്കുന്നത് കോടതി അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി. ഇത് പതിമൂന്നാം തവണയാണ് കേസ് ഹൈക്കോടതി പരിഗണിച്ചത്.

ഏഴ് വര്‍ഷത്തിനിടെ അഞ്ചര കോടിയോളം രൂപ ബിനീഷിന്റെ അക്കൗണ്ടിലെത്തിയെന്നാണ് ഇ ഡി കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ മൂന്നര കോടി രൂപയ്ക്ക് ആദായ നികുതി അടച്ചിട്ടില്ലെന്നും ഇ ഡി പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog