പരിയാരത്ത് ഒമ്പതുവയസ്സുകാരന് പീഡനം; മദ്രസാധ്യാപകനെതിരെ കേസ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പരിയാരം: ഒമ്പത് വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസാധ്യാപകനെതിരെ കേസെടുത്തു. പരിയാരം തിരുവട്ടൂരിലെ മദ്രസാധ്യാപകന്‍ പന്നിയൂരിലെ റസാഖിനെതിരെയാണ് പരിയാരം പോലീസ് പോക്‌സോ നിയമ പ്രകാരം കേസെടുത്തത്. കഴിഞ്ഞമാസം ഓണ്‍ലൈന്‍ പഠനത്തിലെ സംശയം തീര്‍ക്കാനെത്തിയപ്പോഴാണ് ഇയാള്‍ കുട്ടിയെ പീഡനത്തിനിരയാക്കിയത്. സംഭവത്തെ തുടര്‍ന്ന് വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയും ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പോലീസില്‍ അറിയിക്കുകയുമായിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha