ക്വട്ടേഷൻ പ്രവർത്തനത്തിന് ഉപയോഗിച്ച മൊബൈൽ ഫോൺ നശിപ്പിച്ചത് ‘ലീഡറുടെ’ ഉപദേശ പ്രകാരം: നിർണ്ണായക മൊഴികളുമായി അർജുൻ ആയങ്കി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


 

കോഴിക്കോട്: കരിപ്പൂർ സ്വർണക്കടത്ത് ക്വട്ടേഷൻ പ്രവർത്തനത്തനങ്ങൾക്ക് ഉപയോഗിച്ച മൊബൈൽ ഫോൺ ‘ലീഡറുടെ’ ഉപദേശ പ്രകാരം നശിപ്പിച്ചെന്ന് വ്യക്തമാക്കി കേസിലെ മുഖ്യ സൂത്രധാരൻ അർജുൻ ആയങ്കി. കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്യുന്ന സംഘത്തിലെ മുതിർന്ന അംഗങ്ങളുടെ നിർദേശം സ്വീകരിക്കാൻ ഉപയോഗിച്ചിരുന്ന ഫോൺ നശിപ്പിച്ചതായാണ് അർജുൻ കസ്റ്റംസിന് മൊഴി നൽകിയത്.

നേരത്തെ, ഫോൺ പുഴയിൽ കളഞ്ഞെന്ന് അർജുൻ പറഞ്ഞിരുന്നതിനെ തുടർന്ന് വളപട്ടണം പുഴയോരത്ത് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിന് ശേഷമാണ് ഫോൺ നശിപ്പിച്ചതായി അർജുൻ വ്യക്തമാക്കിയത്. അർജുന്റെ ‘ലീഡറെ’ കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ കസ്റ്റംസിന് ലഭിച്ചു. ഫോൺ നശിപ്പിച്ചെന്ന് വ്യക്തമായതോടെ ഇതിലൂടെ നടത്തിയ ആശയവിനിമയങ്ങളുടെ വിശദാംശങ്ങൾ കണ്ടെത്തുക ദുഷ്കരമായിരിക്കും.

അതേസമയം, സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട രാമനാട്ടുകര അപകടത്തിനു ശേഷം ഒളിവിൽപോയ അർജുൻ കൂട്ടുപ്രതികളെ മുഴുവൻ ബന്ധപ്പെട്ടതും നിർദേശങ്ങൾ സ്വീകരിച്ചതും സാമൂഹിക മാധ്യമങ്ങൾ വഴിയാണ്. കേസുമായി സംബന്ധിച്ച മൊഴികൾ ലഭിച്ചാലും ശാസ്ത്രീയ തെളിവുകൾ കണ്ടെടുക്കുക എന്നത് അന്വേഷണ സംഘത്തിന് വെല്ലുവിളിയായിരിക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha