റെയിൽവേ മേൽപ്പാലത്തിൽ വീണ്ടും കുഴി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

27Jul2021തലശ്ശേരി റെയിൽവേ മേൽപ്പാലത്തിലെ കുഴികൾ

തലശ്ശേരി: നഗരത്തിലെ റെയിൽവേ മേൽപ്പാലത്തിൽ വീണ്ടും കുഴികൾ. പലയിടത്തായി ടാർ ഇളകിയുണ്ടായ കുഴികൾ ഓരോ ദിവസം കഴിയുംതോറും വലുതായിക്കൊണ്ടിരിക്കുകയാണ്. മാസങ്ങൾക്കുമുൻപാണ് ടാർ ഇളകിത്തുടങ്ങിയത്. ടാർ അടർന്ന ഭാഗം കാലവർഷമായതോടെയാണ് കൂടുതൽ തകരാൻ തുടങ്ങിയത്.

ഇരുചക്രവാഹനങ്ങൾ ഈ കുഴികൾ കടന്നുപോകാൻ പ്രയാസപ്പെടുന്നുണ്ട്. കുഴികളിൽ വെള്ളംകെട്ടിനിൽക്കുന്നത് തകർച്ചയുടെ ആക്കം കൂട്ടുന്നു. റെയിൽപ്പാതയ്ക്ക് നേരെ മുകളിലുള്ള ഭാഗത്താണ് കുഴികളുള്ളത്. എരഞ്ഞോളി, കതിരൂർ, കൂത്തുപറമ്പ് ഭാഗത്തേക്കും തലശ്ശേരിയിലേക്കുമുള്ള തലശ്ശേരി-കൂത്തുപറമ്പ് റോഡിലാണ് റെയിൽവേ മേൽപ്പാലം. 20 വർഷം മുൻപാണ് പാലം നിലവിൽവന്നത്.

അഞ്ചുവർഷത്തിനിടെ പാലത്തിൽ പലതവണ വിള്ളലുകളും കുഴികളുമുണ്ടായിരുന്നു. 2019 ജനുവരിയിൽ ഗുഡ്‌സ്‌ഷെഡ് റോഡ്, ഒ.വി.റോഡ് കവലയ്ക്ക് സമീപത്തായി വലിയ വിള്ളൽ രൂപപ്പെട്ടിരുന്നു. അപകടാവസ്ഥതയിലായതിനെ തുടർന്ന് പാലം അടച്ചിട്ട് അറ്റകുറ്റപ്പണി നടത്തേണ്ടിവന്നിട്ടുണ്ട്.

രണ്ടുവർഷമായി ഗതാഗതം സുഗമമായി നടക്കുന്നുണ്ട്. ദിവസവും ചെറുതും വലുതുമായ ആയിരക്കണക്കിന് വാഹനങ്ങൾ പോകുന്ന റോഡാണിത്. ചെറിയ കുഴികളുണ്ടാകുമ്പോൾത്തന്നെ അടയ്ക്കാത്തതാണ് വലിയ കുഴികളായി മാറാൻ കാരണമെന്നാണ് യാത്രക്കാരുടെ പരാതി. മേൽപ്പാലത്തിലെ നടപ്പാതയിലെ സ്ലാബുകൾ ചിലയിടത്ത് ഇളകിയിട്ടുണ്ട്. മുൻപ്‌ പലയിടത്തായി 20-ഓളം സ്ലാബുകൾ തകർന്നിരുന്നു. മാസങ്ങൾ കഴിഞ്ഞാണ് അറ്റകുറ്റപ്പണി നടത്തിയത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha