സ്മാർട്ട് ഫോണുകൾ നൽകി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Wednesday, 7 July 2021

സ്മാർട്ട് ഫോണുകൾ നൽകി


 


പയ്യാവൂർ: നുച്യാട് ഗവൺമെൻറ് യുപി സ്കൂളിൽ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത 20 കുട്ടികൾക്ക്  സ്മാർട്ട്ഫോണുകൾ നൽകി. പദ്ധതിയുടെ ഉദ്ഘാടനം അഡ്വ. സജീവ് ജോസഫ് എം എൽ എ നിർവഹിച്ചു .ഇരിക്കൂർ എഇഒ  കെ ദിനേശൻ സമ്പൂർണ്ണ ഡിജിറ്റൽ സ്കൂൾ പ്രഖ്യാപനം നടത്തി. ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  പി സി ഷാജി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സമീറ പള്ളിപ്പാത്ത്,ശ്രീദേവി  എം പുതുശ്ശേരി, മിനി ഈറ്റിശ്ശേരി ,ഡയറ്റ് ഫാക്കൽട്ടി എസ് കെ ജയദേവൻ ,ബി പി സി

 ടി വി ഒ സുനിൽ കുമാർ, മുൻ ഹെഡ്മാസ്റ്റർ പി കെ  പ്രകാശൻ, പി ടി എ പ്രസിഡന്റ് റഫീഖ് കാരാൽ, ജാഗ്രതാ സമിതി കൺവീനർ എം അസീസ് ,കെ എം സരസ്വതി ഹെഡ്മാസ്റ്റർ കെ വി  മോഹനൻ,നോഡൽ ഓഫീസർ ബി കെ  സുധൻ എന്നിവർ പ്രസംഗിച്ചു.അഡ്വ. സജീ ജോസഫ് എം എൽ എ, അധ്യാപകർ, പ്രവാസികൾ , പൂർവവിദ്യാർത്ഥികൾ, യുവജന സംഘടനകൾ എന്നിവരാണ് സ്മാർട് ഫോണുകൾ സ്പോൺസർ ചെയ്തത്

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog