ബക്രീദ് പ്രമാണിച്ച്‌ ലോക്ക്ഡൗണ്‍ ഇളവുമായി​ സർക്കാർ:ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാത്രി എട്ടുവരെ എല്ലാ കടകളും തുറക്കം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


തിരുവനന്തപുരം: വ്യാപാരികളുടെ സമ്മർദത്തിന്​ വഴങ്ങി സംസ്ഥാനത്ത് ബലിപെരുന്നാളിനോടനുബന്ധിച്ച്​ ലോക്​ഡൗൺ ഇളവുമായി​ സർക്കാർ. ഞായറാഴ്ചത്തെ സമ്പൂർണ ലോക്​ഡൗൺ ഒഴിവാക്കി. ‌ സംസ്ഥാനത്ത് മൂന്നുദിവസം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കും. ജൂലായ് 18, 19, 20 തീയതികളിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. എ,ബി, സി വിഭാഗങ്ങളില്‍പെടുന്ന മേഖലകളിലാണ് ഇളവ്. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഉള്ള ഡി വിഭാഗത്തില്‍ ഇളവുകള്‍ ഉണ്ടായിരിക്കില്ല. 21 ന് ആണ് സംസ്ഥാനത്ത് ബക്രീദ്.

ഇളവുള്ള മൂന്നു ദിവസങ്ങളില്‍ എ,ബി, സി വിഭാഗങ്ങളില്‍പെടുന്ന മേഖലകളില്‍ പലചരക്ക്, പഴം, പച്ചക്കറി, മീന്‍, ഇറച്ചി, ബേക്കറി എന്നീ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. കൂടാതെ തുണിക്കട, ചെരുപ്പ് കട, ഇലക്‌ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണക്കട എന്നിവയും തുറക്കാം.രാവിലെ ഏഴ് മുതല്‍ രാത്രി എട്ട് മണിവരെയാണ് ഇവയ്ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാവുക. ഇന്ന് വ്യാപാരികളുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് ഇളവുകള്‍ നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha