കോവിഡ് നിയന്ത്രണങ്ങളില്‍ തര്‍ക്കം; കോഴിക്കോട്ട് വ്യാപാരികളും പോലീസും തമ്മില്‍ സംഘര്‍ഷം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


നഗരത്തിൽ വ്യാപരികളും പോലീസും തമ്മിൽ സംഘർഷം. കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതു സംബന്ധിച്ച തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്.

കോഴിക്കോട് നഗരത്തിൽ എല്ലാ ദിവസവും കടകൾ തുറക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പട്ട് ജില്ലയിലെ വ്യാപാരികൾ മിഠായി തെരുവിൽ പ്രതിഷേധവുമായി എത്തി. ഇതാണ് പിന്നീട് സംഘർഷത്തിലേക്ക് നയിച്ചത്.

നേരത്തെ നഗരം കോവിഡ് ബി കാറ്റഗറിയിൽ ആയിരുന്നതിനാൽ ആഴ്ചയിൽ മൂന്ന് ദിവസം കടകൾ തുറക്കാൻ അനുമതിയുണ്ടായിരുന്നു. പുതുതായി വന്ന കണക്ക് പ്രകാരം ജില്ല സി കാറ്റഗറിയിലേക്ക് മാറിയതോടെ ഇനി ഒരു ദിവസം മാത്രമാണ് കടകൾ തുറന്ന് പ്രവർത്തിക്കാനാകുക. ഇതിനെതിരെയാണ് വ്യാപാരികൾ പ്രതിഷേധവുമായി എത്തിയത്.

കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ പ്രതിഷേധക്കാരോട് പിരിഞ്ഞ് പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും വ്യാപാരികൾ തയ്യാറായില്ല. തുടർന്നാണ് പോലീസും വ്യാപാരികളും തമ്മിൽ സംഘർഷം ഉണ്ടായത്. പത്ത് വ്യാപാരികളെ പോലീസ് അറസ്റ്റ് ചെയ്തു. എല്ലാ ദിവസവും കടകൾ തുറന്നാൽ നഗരത്തിലേയും കടകളിലേയും തിരക്ക് കുറയുമെന്നും നിയന്ത്രണങ്ങൾ ഇല്ലാത്ത ദിവസങ്ങളിൽ ആളുകൾ കൂട്ടമായി എത്തുന്നതാണ് രോഗവ്യാപനത്തിന് കാരണമെന്നുമാണ് വ്യാപാരികളുടെ വാദം.

വ്യാപാരികളുടെ തീരുമാനം അംഗീകരിക്കാനാവില്ലെന്നും കോവിഡ് സി കാറ്റഗറിയിൽപെട്ട സ്ഥലത്ത് നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുമെന്നും രോഗനിരക്ക് കുറയുന്ന നിലയ്ക്ക് ഇളവുകൾ നൽകുന്നത് പരിശോധിക്കുമെന്നും മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. നിയന്ത്രണങ്ങൾ ലംഘിച്ച് കടകൾ തുറന്നാൽ വ്യാപാരികളുടെ ട്രേഡ് ലൈസൻസ് റദ്ദാക്കുമെന്നും വ്യാപാരികൾ സഞ്ചരിക്കുന്ന വാഹനം പിടിച്ചെടുക്കുമെന്നും ഇവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha