അമ്മ അഞ്ചു വയസ്സുകാരിയെ കൊന്നത് അന്ധവിശ്വാസത്താലെന്ന് പ്രാഥമിക നിഗമനം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 10 July 2021

അമ്മ അഞ്ചു വയസ്സുകാരിയെ കൊന്നത് അന്ധവിശ്വാസത്താലെന്ന് പ്രാഥമിക നിഗമനം


കോഴിക്കോട് പയ്യാനക്കലിൽ അമ്മ കുഞ്ഞിനെ കൊന്നത് അന്ധവിശ്വാസത്താലെന്ന് പ്രാഥമിക നിഗമനം. അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യമില്ലെന്ന് ഡോക്ടർമാരും സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസമാണ് കോഴിക്കോട്ട് അഞ്ച് വയസ്സുകാരിയെ അമ്മ കഴുത്തുഞ്ഞെരിച്ച് കൊലപ്പെടുത്തിയത്. പയ്യാനക്കൽ ചാമുണ്ടിവളപ്പിൽ ആയിഷ രഹനെയാണ് അമ്മ സമീറ കൊലപെടുത്തത്.

സംഭവമുണ്ടാകുമ്പോൾ കുട്ടി അയ്ഷയും അമ്മ സമീറയും മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ദൃക്‌സാക്ഷികൾ ഉണ്ടായിരുന്നില്ല. നാട്ടുകാർ പറഞ്ഞതനുസരിച്ചാണ് പൊലീസ് അമ്മയെ കസ്റ്റഡിയിലെടുക്കുന്നത്. കസ്റ്റഡിയിലായിരുന്ന സമീറ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് സമീറയെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. എന്നാൽ സമീറയ്ക്ക് മാനസികാസ്വാസ്ഥ്യമില്ലെന്ന് ഡോക്ടർമാർ റിപ്പോർട്ട് നൽകി. അതുകൊണ്ട് തന്നെ ഏതെങ്കിലും അന്ധവിശ്വാസത്തിന്റെ പേരിലാകാം കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog