അപേക്ഷ ക്ഷണിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 30 July 2021

അപേക്ഷ ക്ഷണിച്ചു


ഗാര്‍ഹിക പീഢനത്തില്‍ നിന്നും വനിതകള്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമം 2005 - സര്‍വ്വീസ് പ്രൊവൈഡിംഗ് സെന്ററായി രജിസ്റ്റര്‍ ചെയ്യുന്നതിന് എന്‍ജിഒകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട്/കമ്പനീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുളളതും സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിന് നിയമ, വൈദ്യ, സാമ്പത്തിക സഹായം തുടങ്ങിയവക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സന്നദ്ധ സംഘടനകളെയാണ് സേവനദാതാക്കളായി തെരഞ്ഞെടുക്കുക. ജില്ലയില്‍ പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിക്കൂര്‍, കൂത്തുപറമ്പ് എന്നീ ബ്ലോക്കുകളില്‍ പ്രവര്‍ത്തിക്കുവാന്‍ സന്നദ്ധരായ എന്‍ജിഒകള്‍ 2021 ആഗസ്ത് 9 നകം സിവില്‍ സ്റ്റേഷനിലെ ജില്ലാ വനിതാ ശിശു ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 0497 2700708.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog